മത്സരത്തിന് മുന്നോടിയായി ഇരുവരും ലൈവില്‍ പിച്ചിന് നടുവില്‍ നിന്ന് സംസാരിക്കുന്നതിനിടെയായിരുന്നു മോറിസണ്‍ ഒരു കൈയില്‍ മൈക്ക് പിടിച്ച് മറ്റേ കൈകൊണ്ട് ഹോളണ്ടിനെ എടുത്തുയര്‍ത്തി വട്ടം ചുറ്റിയത്.

കറാച്ചി: കമന്‍ററിയായാലും കളി ആയാലും മുന്‍ ന്യൂസിലന്‍ഡ് താരം ഡാനി മോറിസണ് തമാശ വിട്ടൊരു കളിയില്ല. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഞായറാഴ്ച നടന്ന ഇസ്ലാമാബ് യുണൈറ്റഡ്-ക്വറ്റ ഗ്ലാഡേയേറ്റേഴ്സ് മത്സരത്തിന് മുമ്പ് നടന്ന പ്രീ മാച്ച് പ്രസന്‍റേഷനിടെ കൂടെയുണ്ടായിരുന്ന അവതാരക എറിന്‍ ഹോളണ്ടിനെ പിച്ചിന് മധ്യത്തില്‍വെച്ച് അപ്രതീക്ഷിതമായി ഒറ്റക്കൈയില്‍ എടുത്തുയര്‍ത്തിയാണ് മോറിസണ്‍ ഞെട്ടിച്ചത്.

മത്സരത്തിന് മുന്നോടിയായി ഇരുവരും ലൈവില്‍ പിച്ചിന് നടുവില്‍ നിന്ന് സംസാരിക്കുന്നതിനിടെയായിരുന്നു മോറിസണ്‍ ഒരു കൈയില്‍ മൈക്ക് പിടിച്ച് മറ്റേ കൈകൊണ്ട് ഹോളണ്ടിനെ എടുത്തുയര്‍ത്തി വട്ടം ചുറ്റിയത്. ഹോളണ്ട് തന്നെ ഈ വീഡിയോ പിന്നീട് തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചു. ലവ് യു അങ്കിള്‍ എന്ന അടിക്കുറിപ്പോടെയാണ് ഹോളണ്ട് വീഡിയോ പങ്കുവെച്ചത്. തന്‍റെ കൂടെ നില്‍ക്കുമ്പോള്‍ സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് നല്‍കിയതാണെന്ന് മോറിസണ്‍ ഇതിന് മറുപടിയും നല്‍കി.

Scroll to load tweet…

മുംബൈ ഇന്ത്യന്‍സിന്റെ കൈവെള്ളയില്‍ ആര്‍സിബി തീര്‍ന്നു! മന്ദാനയ്ക്കും സംഘത്തിനും തുടര്‍ച്ചയായ രണ്ടാം തോല്‍വി

കമന്‍ററി ബോക്സില്‍ തമാശകളിലൂടെയും രസകരമായ പദപ്രയോഗങ്ങളിലൂടെയും സഹ കമന്‍റേറ്റര്‍മാരെ കളിയാക്കുന്നതിലൂടെയുമെല്ലാം മുമ്പും വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുള്ള മോറിസണ്‍ ഇതാദ്യമായല്ല കൂടെയുള്ള ആളെ അപ്രതീക്ഷിതമായി എടുത്തുയര്‍ത്തുന്നത്. മുമ്പ് ഐപിഎല്‍ മത്സരത്തിന് മുമ്പ് ഇത്തരത്തില്‍ ചിയര്‍ ഗേളിനെയും ലൈവ് സംപ്രേഷണത്തിനിടെ മോറിസണ്‍ എടുത്തുയര്‍ത്തിയിരുന്നു. അതുപോലെ മുന്‍ ഐപിഎല്‍ അവതാരകയായിരുന്ന കരിഷ്മ കൊടാക്കിനെയും മോറിസണ്‍ ഇത്തരത്തില്‍ കൈയിലെടുത്തിട്ടുണ്ട്.

പിഎസ്എല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സടിച്ചപ്പോള്‍ ഇസ്ലാമാബാദ് യുണൈറ്റഡ് 19.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.