മത്സരത്തിനിടെ നായ മൈതാനത്തിറങ്ങി എന്നത് മാത്രമല്ല, വിക്കറ്റ് കീപ്പറുടെ ത്രോയില്‍ നിന്ന് പന്ത് കടിച്ചെടുത്ത് ഓടുകയും ചെയ്തു

ഡബ്ലിന്‍: ക്രിക്കറ്റില്‍ ആരാധകര്‍ മൈതാനം കയ്യടക്കുന്നതും മത്സരം തടസപ്പെടുത്തുന്നതും അടുത്തിടെ അവസാനിച്ച ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ വരെ നാം കണ്ടിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ നായ ഇറങ്ങിയതോടെ മത്സരം തടസപ്പെട്ടതിന്‍റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിരി പടര്‍ത്തുന്നതായി ഈ കാഴ്‌ച. 

അയര്‍ലന്‍ഡിലെ വനിതാ ക്രിക്കറ്റ് ലീഗിനിടെയാണ് രസകരമായ സംഭവം. മത്സരത്തിനിടെ നായ മൈതാനത്തിറങ്ങി എന്നത് മാത്രമല്ല, വിക്കറ്റ് കീപ്പറുടെ പാഴായ ത്രോയില്‍ നിന്ന് പന്ത് കടിച്ചെടുത്ത് ഓടുകയും ചെയ്തു. ഇതോടെ മത്സരം തടസപ്പെടുകയായിരുന്നു. നായയുടെ ഉടമ ഗ്രൗണ്ടിലെത്തി പന്ത് തിരികെ ഫീല്‍ഡിംഗ് ടീമിന് നൽകിയതോടെയാണ് മത്സരം പുനരാരംഭിക്കാന്‍ കഴിഞ്ഞത്. 

നായയുടെ കുസൃതി വലിയ പൊട്ടിച്ചിരിക്കാണ് വഴിയൊരുക്കിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്. നായ മൈതാനത്തിറങ്ങി ക്രിക്കറ്റ് മത്സരം തടസപ്പെടുത്തിയ സംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona