ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഫീല്‍ഡിംഗ് പ്രകടനങ്ങളിലൊന്നാണ് ഇത് എന്നാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.
ലണ്ടന്‍: ക്രിക്കറ്റില്‍ ചിരി പടര്‍ത്തിയ അനേകം ഫീല്‍ഡിംഗ് മണ്ടത്തരങ്ങള്‍ നമ്മള്‍ മുന്‍പ് കണ്ടിട്ടുണ്ട്. ഇത്തരമൊരു മോശം ഫീല്‍ഡിംഗ് ഇപ്പോള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ക്കും ആരാധകര്‍ക്കും ഇടയില്‍ ചര്‍ച്ചയാവുകയാണ്.
ഇംഗ്ലണ്ടിലെ ഏതോ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്‍റിലാണ് സംഭവം. പന്തെടുക്കാനായി ഓടിയെത്തിയ ഫീല്‍ഡര്‍ കാലുവഴുതി വീണപ്പോള്‍ പന്ത് കാലുകള്‍ക്കിടയിലൂടെ ചോര്‍ന്നു. ഈ പന്ത് കൈക്കലാക്കിയ മറ്റൊരു താരമാകട്ടെ വീണുകിടക്കുന്ന സഹതാരത്തിനിട്ടാണ് എറിഞ്ഞത്. 'ലോകോത്തരം' എന്നാണ് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഇതിനെ വിശേഷിപ്പിച്ചത്.
എന്നാല്‍ ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍ ജോ റൂട്ടും ലൂക്ക് റൈറ്റും ഒരു ഇമോജിയിലൂടെയാണ് തങ്ങളുടെ പ്രതികരണം അറിയിച്ചത്. ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഈ വീഡിയോയ്ക്ക് വലിയ പ്രചരണം ലഭിച്ചിട്ടുണ്ട്.
