ക്രീസില്‍ നിലയുറപ്പിച്ചാല്‍ ബാബറിനെ വീഴ്ത്തുക ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഹാര്‍ദ്ദിക് പാണ്ഡ്യയെ പന്തേല്‍പ്പിച്ചു.
കൊളംബോ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തില്‍ വിരാട് കോലിയും കെ എല്‍ രാഹുലും ഇന്ത്യക്കായി സെഞ്ചുറികള്‍ നേടിയതോടെ പാക്കിസ്ഥാനുവേണ്ടി ബാബര്‍ അസം എന്താണ് ചെയ്യുക എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. തുടക്കത്തിലെ ഇമാം ഉള്‍ ഹഖിനെ ജസ്പ്രീത് ബുമ്ര സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ചതോടെ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. ഏകദിന റാങ്കിംഗിലെ ഒന്നാം നമ്പര്‍ ബാറ്ററായ ബാബര്‍ അസം ആദ്യം ജസ്പ്രീത് ബുമ്രക്കും പിന്നീട് മുഹമ്മദ് സിറാജിനുമെതിരെ ബൗണ്ടറി നേടിയതോടെ ഇന്ത്യ അപകടം മണത്തു.
ക്രീസില്‍ നിലയുറപ്പിച്ചാല്‍ ബാബറിനെ വീഴ്ത്തുക ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഹാര്‍ദ്ദിക് പാണ്ഡ്യയെ പന്തേല്‍പ്പിച്ചു.ആദ്യ മൂന്ന് പന്തിലും ബാബറിനെ റണ്ണെടുക്കാന്‍ അനുവദിക്കാതിരുന്ന ഹാര്‍ദ്ദിക് തന്‍റെ നാലാം പന്തില്‍ ബാബറിന്‍റെ സ്റ്റംപിളക്കി. പിച്ച് ചെയ്തശേഷം അകത്തേക്ക് സ്വിംഗ് ചെയ്ത പന്ത് ബാബറിന്‍റെ ബാറ്റിനും പാഡിനുമിടയിലൂടെ സ്റ്റംപിളക്കി. ബാബറിനെ നഷ്ടമായതോടെ പാക്കിസ്ഥാന്‍ പൂര്‍ണമായും ബാക്ക് ഫൂട്ടിലായി.
ബാബര്‍ പുറത്തായതിന് പിന്നാലെ മഴ മൂലം വീണ്ടും കളി മുടക്കി. പിന്നീട് മഴ മാറി കളി തുടങ്ങിയപ്പോഴാകട്ടെ മുഹമ്മദ് റിസ്‌വാനെ ഷാര്‍ദ്ദുല്‍ താക്കൂറും ഫഖര്‍ സമനെ കുല്‍ദീപ് യാദവും മടക്കി. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരത്തിന് ഫലമുണ്ടാകാന്‍ 20 ഓവറെങ്കിലും കുറഞ്ഞത് കളിക്കണമെന്നിരിക്കെ 20 ഓവര്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ പാക്കിസ്ഥാനെ 79ന് നാലിലേക്ക് തള്ളിയിട്ടതോടെ പാക്കിസ്ഥാന്‍ പ്രതിരോധത്തിലാവുകയും ചെയ്തു.
നേരത്തെ റിസര്‍വ് ദിനത്തില്‍ 24.1 ഓവറില്‍ 147-2 എന്ന സ്കോറില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്‍റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തിലാണ് 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സടിച്ചത്. മൂന്നാം വിക്കറ്റില്‍ 233 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ രാഹുലും പന്തും ചേര്‍ന്ന് പാക് ബൗളര്‍മാരെ അടിച്ചുപറത്തിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പിച്ചത്.
