Asianet News MalayalamAsianet News Malayalam

വന്‍മതില്‍ പോലെ തന്‍റെ കണക്കുകള്‍ ബിഗ് സ്ക്രീനില്‍; സന്തോഷമടക്കാനാവാതെ ദ്രാവിഡ്- വീഡിയോ

ഈഡന്‍ ഗാര്‍ഡന്‍സിലെ മൂന്നാം ഏകദിനത്തിനിടെ രാഹുല്‍ ദ്രാവിഡിന്‍റെ ക്രിക്കറ്റ് സംഭാവനകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു കമന്‍റേറ്റര്‍മാര്‍

Watch IND vs SL 2nd ODI Rahul Dravid reaction after TV screen flashes his batting stats video goes viral
Author
First Published Jan 13, 2023, 11:15 AM IST

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലാണ് രാഹുല്‍ ദ്രാവിഡ്. ടെസ്റ്റിലും ഏകദിനത്തിലും ഒട്ടേറെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ പേരിലാക്കിയിട്ടുണ്ട് അദേഹം. നിലവില്‍ ടീം ഇന്ത്യയുടെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിന് എത്തിയപ്പോള്‍ രസകരമായ ഒരു സംഭവമുണ്ടായി.

ഈഡന്‍ ഗാര്‍ഡന്‍സിലെ മൂന്നാം ഏകദിനത്തിനിടെ രാഹുല്‍ ദ്രാവിഡിന്‍റെ ക്രിക്കറ്റ് സംഭാവനകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു കമന്‍റേറ്റര്‍മാര്‍. ഈസമയം സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ ദ്രാവിഡിന്‍റെ കരിയര്‍ സ്റ്റാറ്റസുകള്‍ തെളിഞ്ഞു. ഇത് കണ്ടപ്പോഴുള്ള ദ്രാവിഡിന്‍റെ സന്തോഷമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. ദ്രാവിഡിന്‍റെ പുഞ്ചിരിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഒരു സുവര്‍ണകാലത്തെ ഓര്‍ത്തെടുക്കുകയാണ് ആരാധകര്‍. ഇന്ത്യക്കായി 164 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ദ്രാവിഡ് 52.31 ശരാശരിയില്‍ 13288 റണ്‍സ് നേടിയിട്ടുണ്ട്. 344 ഏകദിനങ്ങളില്‍ 39.17 ശരാശരിയില്‍ 10889 റണ്‍സും സ്വന്തമാക്കി. ടെസ്റ്റില്‍ 36 ഉം ഏകദിനത്തില്‍ 12 ഉം ശതകങ്ങള്‍ ദ്രാവിഡിന്‍റെ പേരിലുണ്ട്. ടെസ്റ്റ് അഞ്ച് ട്രിപ്പിള്‍ ശതകങ്ങളും വന്‍മതിലിന് സ്വന്തം. 

കൊല്‍ക്കത്തയിലെ രണ്ടാം ഏകദിനവും വിജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ടീം ഇന്ത്യ നേടി. രണ്ടാം ഏകദിനം നാല് വിക്കറ്റിന് ജയിച്ചതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 39.4 ഓവറില്‍ 215ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 64 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഉയര്‍ന്ന സ്കോര്‍ പിറക്കുന്ന മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

കാര്യവട്ടം ഏകദിനത്തിന് ആവേശം ഉയരുന്നു; ടീമുകള്‍ ഇന്നെത്തും

Follow Us:
Download App:
  • android
  • ios