ചെന്നൈയില്‍ പാകിസ്ഥാന് പിന്തുണയേറി? കൂലിക്ക് ആളെയിറക്കിയെന്ന് ആരോപണം; സ്റ്റേഡിയത്തില്‍ ദില്‍ ദില്‍ പാകിസ്ഥാന്‍
പാകിസ്ഥാന്‍ ക്രിക്കറ്റ് പിന്തുണയ്ക്കാന്‍ വേണ്ടി മാത്രം ആളുകളെ നിയോഗിച്ചുവെന്ന വാദവും നിലനില്‍ക്കുന്നു. മാത്രമല്ല, പാകിസ്ഥാന്‍ പതാകകളും ജേഴ്‌സിയും സ്റ്റേഡിയത്തിലേക്ക് അനുവദിച്ചിരുന്നുവെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളും പറയുന്നു.

ചെന്നൈ: ഏകദിന ലോകകപ്പില്‍ ചെന്നൈയില്‍ നടക്കുന്ന അഫ്ഗാനിസ്ഥാന്‍ - പാകിസ്ഥാന്‍ മത്സരത്തിനിടെ കടുത്ത പ്രതിഷേധമാണ് തമിഴ്‌നാട് പൊലീസിനെതിരെ ഉയരുന്നത്. എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലേക്ക് ചില ആരാധകര്‍ ഇന്ത്യയുടെ പതാകയുമായി എത്തിയിരുന്നു. എന്നാല്‍ ഗേറ്റിന് പുറത്ത് പൊലീസ് തടയുകയാണ് ചെയ്തത്. പതാക പിടിച്ചുമേടിച്ച ശേഷമാണ് കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിട്ടത്. എന്നാല്‍ തമിഴ്‌നാട് പൊലീസ് ത്രിവര്‍ണ പതാകയെ അപമാനിച്ചുവെന്നും ചപ്പുചവറുകളിടുന്ന കൂപ്പയിലിട്ടുവെന്നും ആക്ഷേപമുണ്ട്.
പാകിസ്ഥാന്‍ ക്രിക്കറ്റ് പിന്തുണയ്ക്കാന്‍ വേണ്ടി മാത്രം ആളുകളെ നിയോഗിച്ചുവെന്ന വാദവും നിലനില്‍ക്കുന്നു. മാത്രമല്ല, പാകിസ്ഥാന്‍ പതാകകളും ജേഴ്‌സിയും സ്റ്റേഡിയത്തിലേക്ക് അനുവദിച്ചിരുന്നുവെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളും പറയുന്നു. ഇപ്പോള്‍ സ്‌റ്റേഡിയത്തില്‍ നിന്നുള്ള മറ്റൊരു വിവാദ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മത്സരത്തിനിടെ പാകിസ്ഥാനെ പിന്തുണക്കുന്ന ദില്‍ ദില്‍ പാകിസ്ഥാന്‍ എന്ന ഗാനം ഒരു പാക് ആരാധകന്‍ പാടുന്നതാണത്. തൊട്ടപ്പുറത്ത് സ്‌കൂള്‍ കൂട്ടികള്‍ പാകിസ്ഥാന് വേണ്ടി ഉറക്കെ വിളിക്കുന്നുമുണ്ട്. അവരെ ചൂണ്ടിയാണ് പാക് ആരാധകന്‍ 'ദില്‍ ദില്‍ പാകിസ്ഥാന്‍... ജാന്‍ ജാന്‍ പാകിസ്ഥാന്‍..' എന്ന് പാടുന്നത്. വീഡിയോ കാണാം...
പാകിസ്ഥാനെ പിന്തുണച്ച ആരാധകനെ അറസ്റ്റ് ചെയ്യണമെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. എന്നാല്‍ മറ്റൊരാള്‍ ചോദിക്കുന്നത് എന്തിനാണ് സ്‌കൂള്‍ കുട്ടികള്‍ പാകിസ്ഥാന് വേണ്ടി ആരവം മുഴക്കുന്നതെന്നാണ്. ആദ്യം ത്രിവര്‍ണ പതാകയെ അപമാനിച്ചുവെന്നും ഇപ്പോള്‍ പാകിസ്ഥാന് വേണ്ടി ജയ് വിളിക്കാന്‍ ആളെയിറക്കിയെന്നും എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) വരുന്ന പോസ്റ്റുകള്‍ പറയുന്നു.
മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് അടിച്ചെടുത്തു. 74 റണ്‍സ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. അബ്ദുള്ള ഷെഫീഖ് (58) തിളങ്ങി. ഷദാബ് ഖാന്‍ (40), ഇഫ്തിഖര്‍ അഹമ്മദ് (40) എന്നിവരുടെ സംഭാവന നിര്‍ണായകമായി. നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തിരുന്നു.
മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇബ്രാഹിം സദ്രാന്‍ (87), റഹ്മാനുള്ള ഗുര്‍ബാസ് (65), റഹ്മത്ത് ഷാ (77), ഹഷ്മതുള്ള ഷഹീദി (48) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാകിസ്ഥാനിലേക്ക് വിജയത്തിലേക്ക് നയിച്ചത്. ഏകദിന ലോകകപ്പില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്.