പോര്‍ട്ട് ഓപ് സ്‌പെയ്ന്‍: ലോക ക്രിക്കറ്റില്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട താരമാണ് വെസ്റ്റ് ഇന്‍ഡീസ് താരം റഖീം കോണ്‍വാള്‍. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ഭാരമേറിയ താരമാണ് കോണ്‍വാള്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് ലൂസിയക്ക് വേണ്ടിയാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതും ചിരിപ്പിക്കുന്ന ഒരു റണ്ണൗട്ട്. 

സെന്റ് ലൂസിയ ലൂക്‌സ്- ഗയാന ആമസോണ്‍ വാരിയേഴ്‌സ് തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ലൂസിയ ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിലായിരുന്നു രസകരമായ റണ്ണൗട്ട്. സഹതാരം ആന്ദ്രേ ഫ്‌ളെച്ചര്‍ കളിച്ച ഷോട്ടില്‍ ഒരു റണ്‍സിനായി ഇരുവരും ഓടി. കോണ്‍വാളിന് അനായാസം ബാറ്റിങ്ങിലേക്ക് ഓടിയെത്തി. ഒരു റണ്ണൗട്ട് സാധ്യതയും അവിടെ ഇല്ലായിരുന്നു. എങ്കിലും വിക്കറ്റ് കീപ്പര്‍ ബെയ്ല്‍സ് തട്ടിയിട്ടിരിന്നു. ഔട്ടല്ലെന്ന് വിക്കറ്റ് കീപ്പര്‍ക്കും ഉറപ്പായിരുന്നു. എങ്കിലും സംശയത്തിന്റെ പുറത്ത് തേര്‍ഡ് അംപയര്‍ക്ക് വിട്ടു. 

അപ്പോഴാണ് സംഭവം വ്യക്തമായത്. കോണ്‍വാള്‍ ബാറ്റ് നിലത്ത കുത്തിയിരുന്നില്ല. ഗയാനയ്ക്ക് ലഭിച്ചത് അപ്രതീക്ഷിതമായ ഒരു വിക്കറ്റ്. വീഡിയോ കാണാം...