മുഹമ്മദ് സിറാജിന്‍റെ തന്നെ പന്തിലായിരുന്നു സഞ്ജുവിന്‍റെ മുഴുനീള ഡൈവിംഗ്. സമാനമായി ലെഗ് സൈഡില്‍ വന്ന പന്താണ് സഞ്ജു മനോഹരമായി പിടിച്ചത്. 

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തില്‍ ബാറ്റിംഗില്‍ അമ്പേ പരാജയപ്പെട്ടെങ്കിലും ഫീല്‍ഡിംഗില്‍ ഇന്ത്യയെ സേവ് ചെയ്ത ചെയ്ത ബൗണ്ടറിയുമായി സഞ്ജു സാംസണ്‍(Sanju Samson) തിളങ്ങിയിരുന്നു. പേസര്‍ മുഹമ്മദ് സിറാജിന്‍റെ(Mohammed Siraj) അവസാന ഓവറിലായിരുന്നു ബൗണ്ടറി എന്നുറപ്പിച്ച വൈഡ് ബോള്‍ സഞ്ജു പാറിപ്പിടിച്ചത്. സഞ്ജുവിന്‍റെ വിക്കറ്റ് കീപ്പിംഗ് പ്രകടനം ഇതിന് പിന്നാലെ മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സമാനമായി രണ്ടാം ഏകദിനത്തിലും(WI vs IND 2nd ODI) മുഴുനീള ഡൈവുമായി സഞ്ജു വിക്കറ്റിന് പിന്നില്‍ കയ്യടി വാങ്ങി. 

മുഹമ്മദ് സിറാജിന്‍റെ തന്നെ പന്തിലായിരുന്നു സഞ്ജുവിന്‍റെ മുഴുനീള ഡൈവിംഗ്. ആദ്യ ഏകദിനത്തിലേതിന് സമാനമായി ലെഗ് സൈഡില്‍ വന്ന പന്താണ് സഞ്ജു മനോഹരമായി പിടിച്ചത്. സഞ്ജുവിന്‍റെ ചടുലമായ വിക്കറ്റ് കീപ്പിംഗ് മത്സരത്തില്‍ ശ്രദ്ധേയമായി. 

Scroll to load tweet…

മത്സരത്തില്‍ ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റേയും അര്‍ധ സെഞ്ചുറികള്‍ക്ക് പിന്നാലെ വെടിക്കെട്ട് ഫിനിഷിംഗുമായി അക്‌സര്‍ പട്ടേല്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യക്ക് രണ്ട് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കേ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്(135 പന്തില്‍ 115), നായകന്‍ നിക്കോളാസ് പുരാന്‍(77 പന്തില്‍ 74) എന്നിവരുടെ മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 311 റണ്‍സെടുത്തു. കെയ്‌ല്‍ മയേര്‍സ് 39 ഉം ഷമാര്‍ ബ്രൂക്ക്‌സ് 35 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്നും ഹൂഡയും അക്‌സറും ചഹാലും ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ നായകന്‍ ശിഖര്‍ ധവാന്‍ 13ല്‍ പുറത്തായെങ്കിലും ഗില്ലിന്‍റെ 43 ഉം ശ്രേയസ് അയ്യരുടെ 63 ഉം ഇന്ത്യയെ കരകയറ്റി. പിന്നാലെ 51 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സറുകളും സഹിതം 54 റണ്‍സെടുത്ത സഞ്ജു സാംസണ്‍ റണ്ണൗട്ടിലൂടെ നിര്‍ഭാഗ്യവാനായി മടങ്ങി. ദീപക് ഹൂഡയ്‌ക്ക് 33 റണ്‍സേ നേടാനായുള്ളൂ. സഞ്ജുവും ഹൂഡയും പുറത്തായ ശേഷം 35 പന്തില്‍ മൂന്ന് ഫോറും 5 സിക്‌സും സഹിതം പുറത്താകാതെ 64 റണ്‍സുമായി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. മറുവശത്ത് ഷര്‍ദുല്‍ ഠാക്കൂര്‍(3), ആവേശ് ഖാന്‍(10) എന്നിവര്‍ പുറത്തായത് അക്‌സറിന്‍റെ ഫിനിഷിംഗിനെ തെല്ല് ബാധിച്ചില്ല. 

അക്ഷർ, ശ്രേയസ്, സഞ്ജു.... വിൻഡീസിനെ കെട്ടുകെട്ടിച്ച് ഇന്ത്യക്ക് ജയം, പരമ്പര