നടക്കാന്‍ പോലുമാവാതെ വിനോദ് കാംബ്ലി! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മുന്‍ താരത്തിന്റെ വീഡിയോ
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തനിക്കൊരു ജോലി വേണം എന്ന വെളിപ്പെടുത്തലുമായി രണ്ടു വര്‍ഷം മുമ്പ് കാംബ്ലി രംഗത്തെത്തിയിരുന്നു.
മുംബൈ: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ വീഡിയോ. നേരെ നില്‍ക്കാന്‍ പോലും കഴിയാതെ നിസഹായനായി നില്‍ക്കുന്ന കാംബ്ലിയെ, ഏതാനും പേര്‍ ചേര്‍ന്ന് താങ്ങിനിര്‍ത്തുന്നതും നടക്കാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പല വിധത്തിലുള്ള ചര്‍ച്ചകളാണ് രംഗം കൊഴുപ്പിക്കുന്നത്. അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് ഒരു വാദം.
അതേസമയം അച്ചടക്കമില്ലാത്ത ജീവിതമാണ് അദ്ദേഹത്തെ ഈ നിലയിലെത്തിച്ചതെന്ന് മറ്റൊരു വാദം. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തനിക്കൊരു ജോലി വേണം എന്ന വെളിപ്പെടുത്തലുമായി രണ്ടു വര്‍ഷം മുമ്പ് കാംബ്ലി രംഗത്തെത്തിയിരുന്നു. എന്തായാലും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്ന വൈറല്‍ വീഡിയോ കാണാം...
വിരമിച്ച ക്രിക്കറ്റര്‍മാര്‍ക്കു ബിസിസിഐ നല്‍കുന്ന 30,000 രൂപ പ്രതിമാസ പെന്‍ഷന്‍ മാത്രമാണ് വരുമാനമെന്ന് രണ്ട് വര്‍ഷം മുമ്പ് കാംബ്ലി വെളിപ്പെുത്തിയിരുന്നു. മാത്രമല്ല, തനിക്കൊരു ജോലി നല്‍കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അപേക്ഷിക്കുകയും ചെയ്തു.
മുമ്പും വിവാദങ്ങളുടെ കൂടെയായിരുന്നു കാംബ്ലി. 1996 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ തോറ്റത് താരങ്ങള്‍ കോഴ വാങ്ങിയതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചത് വിവാദമായി. ന്റെ മോശം സമയത്തു സച്ചിന്‍ സഹായിച്ചിരുന്നില്ലെന്ന് ആരോപിച്ച് വിവാദത്തിലായത് 2009ല്‍. മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് 2022ല്‍ കാംബ്ലിക്കെതിരെ ബാന്ദ്ര പൊലീസില്‍ കേസ്.