സിവയുടെ പുതിയ പാട്ടും സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു

റാഞ്ചി: മലയാളം പാട്ടുമായി വീണ്ടും ധോണിയുടെ മകൾ സിവ. കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണനെ എന്ന പാട്ടാണ് സിവ ഇത്തവണ പാടിയിരിക്കുന്നത്. സിവയുടെ പുതിയ പാട്ടും സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. സിവയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

ഇതാദ്യമായല്ല സിവ ധോണി മലയാളം പാട്ട് പാടി ശ്രദ്ധ നേടുന്നത്. 'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ' എന്ന പാട്ടു പാടി കേരളത്തെ ഞെട്ടിച്ചിരുന്നു സിവ. 'കണികാണും നേരം കമലാനേത്രന്‍റെ..' എന്ന് തുടങ്ങുന്ന ഗാനവും സിവയുടേതായി പുറത്തുവന്നു. യൂട്യൂബില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഗാനത്തിലെ മലയാളം വാക്കുകള്‍ സിവ അനായാസം പഠിച്ചെടുക്കുകയാണ്.

View post on Instagram

അച്ഛന്‍ എം എസ് ധോണിക്കൊപ്പം വാഹനം കഴുകുന്ന സിവയുടെ ദൃശ്യം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന നിസാന്‍ ജൊങ്ക എസ്‌യു‌വിയാണ് ധോണിയും മകളും ചേര്‍ന്ന് കഴുകിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ധോണി തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന വാഹനം അടുത്തിടെയാണ് ധോണി സ്വന്തമാക്കിയത്.