തമന്നയും രശ്‌മികയും നൃത്തം ചെയ്യുന്ന സാംപിള്‍ വീഡിയോ കണ്ട് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിന്‍റെ ഉദ്‌ഘാടനത്തിന് മിനുറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. താരസുന്ദരികളായ രശ്‌മിക മന്ദാനയുടെയും തമന്ന ഭാട്ടിയയുടേയും ന‍ൃത്തച്ചുവടുകളാണ് ഉദ്ഘാടന ചടങ്ങ് ആകര്‍ഷകമാക്കുക. 

തമന്നയും രശ്‌മികയും നൃത്തം ചെയ്യുന്ന സാംപിള്‍ വീഡിയോ കണ്ട് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഐപിഎല്‍ ഉദ്ഘാടന ചടങ്ങില്‍ ക്രിക്കറ്റ് പ്രേമികള്‍ കാണാനിരിക്കുന്നത് വന്‍ ദൃശ്യവിരുന്നാണ് എന്ന് വ്യക്തമാക്കുന്നതാണ് ഐപിഎല്‍ അധികൃതര്‍ പുറത്തുവിട്ട പ്രൊമോഷനല്‍ വീഡിയോ. ഉദ്‌ഘാടന ചടങ്ങുകള്‍ക്കായി തയ്യാറായ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ ചിത്രം ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുമുണ്ട്. 

Scroll to load tweet…
Scroll to load tweet…

കാണാം 4Kയില്‍

ഐപിഎല്‍ പതിനാറാം സീസണിന്‍റെ ഉദ്‌ഘാടന ചടങ്ങുകള്‍ മുതല്‍ 4Kയില്‍ ആരാധകര്‍ക്ക് ടെലിവിഷനിലും ഓണ്‍ലൈനായും കാണാം. ഐപിഎല്‍ മത്സരങ്ങള്‍ 4Kയില്‍ ലൈവ് സ്ട്രീം ചെയ്യുമെന്ന് വയാകോം-18 നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൂട്ട്, ജിയോ സിനിമ എന്നിവയുടെ മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും വഴിയാണ് മത്സരത്തിന്‍റെ ലൈവ് സ്‌ട്രീമിങ്. ഐപിഎല്ലിലൂടെ ഇന്ത്യയിലെ ആദ്യ 4K ചാനല്‍ തുടങ്ങിയിരിക്കുകയാണ് ടെലിവിഷന്‍ സംപ്രേഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ്. പതിനാറാം സീസണിലെ ഉദ്ഘാടനവും ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ അങ്കവും ഇതോടെ അള്‍ട്രാ ഹൈ ഡെഫിനിഷനില്‍ ആരാധകര്‍ക്ക് ടെലിവിഷനിലും ഓണ്‍ലൈനിലും കാണാം. 

2008 മുതല്‍ 2023 വരെ; ക്യാപ്റ്റന്‍ ഫോട്ടോ ഷൂട്ടില്‍ ഒരേയൊരു 'തല' മാത്രം, പഴയ ചിത്രം വൈറല്‍