ആഗ സല്‍മാന്‍റെ 'ആന വൈഡ്', ഒരു ദയയുമില്ലാതെ ബൗണ്ടറി കടത്തി ടോം ലാഥം-വീഡിയോ
പാക് ബൗളര്‍മാരെല്ലാം കിവീസ് ബാറ്റര്‍മാരുടെ കൈയില്‍ നിന്ന് പ്രഹരമേറ്റുവാങ്ങിയപ്പോള്‍ ആഗ സല്‍മാന്‍ എട്ടോവറില്‍ 60 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.ഹസന്‍ അലിയും(7.4 ഓവറില്‍ 66-1), മുഹമ്മദ് വസീം ജൂനിയറും(ഏഴോവറില്‍ 58), ഹാരിസ് റൗഫും(നാലോവറില്‍ 36) പാക് ബൗളര്‍മാരില്‍ പ്രഹമേറ്റു വാങ്ങിയപ്പോള്‍ ഷഹീന്‍ അഫ്രീദി പന്തെറിഞ്ഞില്ല.

ഹൈദരാബാദ്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ പാക് സ്പിന്നര്‍ ആഗ സല്‍മാന്‍ എറിഞ്ഞ ആന വൈഡിനെ അടിച്ചുപറത്തി ബൗണ്ടറി കടക്കി ന്യൂസിലന്‍ഡ് താരം ടോം ലാഥം. ഇന്നലെ നടന്ന മത്സരത്തില്‍ 24-ാം ഓവറിലായിരുന്നു ആഗ സല്‍മാന്‍റെ ആന വൈഡ്. ലെഗ് സ്റ്റംപിന് പുറത്ത് രണ്ട് തവണ പിച്ച് ചെയ്ത ശേഷമാണ് ഇടം കൈയന്‍ ബാറ്ററായ ടോം ലാഥമിന്‍റെ അടുത്ത് പന്തെത്തിയത്. രണ്ട് തവണ പിച്ച് ചെയ്തതിനാല്‍ ഡെഡ് ബോളാണെങ്കിലും യാതൊരു ദയയും കാട്ടാതെ പന്തിനെ ഫൈന്‍ ലെഗ് ബൗണ്ടറിയിലേക്ക് അടിച്ചു.
പാക് ബൗളര്‍മാരെല്ലാം കിവീസ് ബാറ്റര്‍മാരുടെ കൈയില്‍ നിന്ന് പ്രഹരമേറ്റുവാങ്ങിയപ്പോള്‍ ആഗ സല്‍മാന്‍ എട്ടോവറില്‍ 60 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.ഹസന്‍ അലിയും(7.4 ഓവറില്‍ 66-1), മുഹമ്മദ് വസീം ജൂനിയറും(ഏഴോവറില്‍ 58), ഹാരിസ് റൗഫും(നാലോവറില്‍ 36) പാക് ബൗളര്‍മാരില്‍ പ്രഹമേറ്റു വാങ്ങിയപ്പോള്‍ ഷഹീന്‍ അഫ്രീദി പന്തെറിഞ്ഞില്ല.
ആദ്യം ബാറ്റ് ചെയ്ത് 345 റണ്‍സടിച്ചിട്ടും ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റിന്‍റെ തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത്. ഓപ്പണറായി ഇറങ്ങിയ ഇന്ത്യന്‍ വംശജന്‍ രചിന്‍ രവീന്ദ്ര(72 പന്തില്‍ 97), കെയ്ന്‍ വില്യംസണ്‍(54), ഡാരില്‍ മിച്ചല്‍(59), മാര്‍ക്ക് ചാപ്മാന്‍(41 പന്ില്‍ 65) എന്നിവരുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിലായിരുന്നു കിവീസ് ജയിച്ചു കയറിയത്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 103 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാന്‍റെ സെഞ്ചുറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. ക്യാപ്റ്റന്‍ ബാബര്‍ അസം(80), സൗദ് ഷക്കീല്‍(75), ആഗ സല്‍മാന്‍(33) എന്നിവരുടെ ഇന്നിംഗ്സുകളുടെ കരുത്തിലാണ് പാക്കിസ്ഥാന്‍ മികച്ച സ്കോറിലെത്തിയത്. മൂന്നിന് നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയാണ് പാകിസ്ഥാന്‍റെ എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക