മത്സരത്തില്‍ രണ്ട് ക്യാച്ചും ഫാഫ് സ്വന്തമാക്കിയിരുന്നു. അജിന്‍ക്യ രഹാനെ (33), മിച്ചല്‍ സാന്റ്‌നര്‍ (3) എന്നിവരുടെ ക്യാച്ചുകളാണ് ഡു പ്ലെസിസെടുത്തത്. ഇതില്‍ സാന്റ്‌നറെ എടുത്ത ക്യാച്ചാണ് എടുത്തുപറയേണ്ടത്.

ബംഗളൂരു: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നിര്‍ണായക മത്സരത്തിലെ താരം ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസായിരുന്നു. ഓപ്പണറായെത്തിയ ഡു പ്ലെസിസ് 39 പന്തില്‍ 54 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫാഫിന്റെ ഇന്നിംഗ്‌സ്. ഒന്നാം വിക്കറ്റില്‍ കോലിക്കൊപ്പം 78 റണ്‍സ് ചേര്‍ത്ത ഫാഫ് മൂന്നാം വിക്കറ്റില്‍ രജത് പടീധാറിനൊപ്പം 35 റണ്‍സും കൂട്ടിചേര്‍ത്തു. പിന്നീട് വിവാദ തീരുമാനത്തിലാണ് ഫാഫ് പുറത്താവുന്നത്. മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഫാഫ് റണ്ണൗട്ടാവുമ്പോള്‍ ബാറ്റ് ക്രീസിലുണ്ടായിരുന്നു എന്നാണ് ഒരുവാദം. ഇല്ലെന്ന് മറ്റൊരു വാദം.

മത്സരത്തില്‍ രണ്ട് ക്യാച്ചും ഫാഫ് സ്വന്തമാക്കിയിരുന്നു. അജിന്‍ക്യ രഹാനെ (33), മിച്ചല്‍ സാന്റ്‌നര്‍ (3) എന്നിവരുടെ ക്യാച്ചുകളാണ് ഡു പ്ലെസിസെടുത്തത്. ഇതില്‍ സാന്റ്‌നറെ എടുത്ത ക്യാച്ചാണ് എടുത്തുപറയേണ്ടത്. ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച ക്യാച്ച് എന്നൊക്കെ പറയാവുന്ന ഗംഭീര ക്യാച്ച്. മുഹമ്മദി സിറാജിന്റെ പന്ത് സാന്റ്‌നര്‍ മിഡ് ഓഫിലൂടെ ബൗണ്ടറി കടത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ 39കാരനായ ഡുപ്ലെസിസ് അവിശ്വസനീയമായി പന്ത് കയ്യിലൊതുക്കി. വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ആവേശം അടക്കാനായില്ല. ടീം ഒന്നടങ്കം ഡുപ്ലെസിക്ക് ചുറ്റും കൂടി. വീഡിയോ കാണാം...

Scroll to load tweet…

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. 201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പാക്കിയ മറ്റു ടീമുകള്‍.

സഞ്ജുവിന് ആശ്വാസവുമായി ബിഗ് ഹിറ്റര്‍ തിരിച്ചെത്തും! കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന്റെ സാധ്യതാ ഇലവന്‍ അറിയാം

ആര്‍സിബിക്കും ചെന്നൈക്കും 14 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ ആര്‍സിബിക്കായി. ഫാഫ് ഡു പ്ലെസിസ് (39 പന്തില്‍ 54), വിരാട് കോലി (29 പന്തില്‍ 47), രജത് പടിധാര്‍ (23 പന്തില്‍ 41), കാമറൂണ്‍ ഗ്രീന്‍ (17 പന്തില്‍ പുറത്താവാതെ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.