ലണ്ടന്‍: പാക്കിസ്ഥാനെതിരെ അഞ്ചാം ഏകദിനത്തില്‍ ധോണി ശൈലിയിലുള്ള റണ്ണൗട്ടുമായി ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ്. പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെ പുറത്താക്കിയ റണ്ണൗട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 2016ല്‍ റോസ് ടെയ്‌ലറെ പുറത്താക്കിയ ധോണിയുടെ ശൈലിക്ക് സമാനമാണ് റഷീദിന്റെ ശൈലിയും.

27ാം ഓവറില്‍ റഷീദ് എറിഞ്ഞ പന്തില്‍ സര്‍ഫറാസ് അഹമ്മദ് നോണ്‍സ്‌ട്രൈക്കിലുള്ള അസമിനെ റണ്ണിനായി വിളിച്ചു. എന്നാല്‍ ആശയകുഴപ്പത്തെ തുടര്‍ന്ന് പാക് നായകന്‍ അസമിനെ തിരിച്ചയച്ചു. ഈ സമയം പന്തെടുത്ത ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍, റാഷിദിന് ത്രോ എറിഞ്ഞ് നല്‍കി. പിന്നീടാണ് അവിശ്വസനീയമായ റണ്ണൗട്ട് സംഭവിച്ചത്. വീഡിയോ കാണാം...