അവസാന രണ്ട് ഓവറില്‍ 22 റണ്‍സാണ് അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19ാം ഓവര്‍ എറിയാനെത്തിയത് നസീം ഷാ. ഈ ഓവറിലാണ് കളിമാറിയത്. ആദ്യ പന്തില്‍ തന്നെ മുഹമ്മദ് നബി സിക്‌സ് നേടി.

ഷാര്‍ജ: പാക്കിസ്താനിെതിരെ ടി20 പരമ്പര അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയതിന് പിന്നാലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍. ആദ്യ ടി20 ജയിച്ച അഫ്ഗാന്‍ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ജയിച്ചത്. ഒരു മത്സരം ബാക്കി നില്‍ക്കെയാണ് അഫ്ഗാന്റെ ചരിത്രവിജയം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ പാക്കിസ്താന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. 57 പന്തില്‍ 64 റണ്‍സുമായി പുറത്താവാതെ നിന്ന ഇമാദ് വസിമാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 19.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 44 റണ്‍സ് അടിച്ചെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസാണ് ടോപ് സ്‌കോറര്‍.

അവസാന രണ്ട് ഓവറില്‍ 22 റണ്‍സാണ് അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19ാം ഓവര്‍ എറിയാനെത്തിയത് നസീം ഷാ. ഈ ഓവറിലാണ് കളിമാറിയത്. ആദ്യ പന്തില്‍ തന്നെ മുഹമ്മദ് നബി സിക്‌സ് നേടി. അടുത്ത രണ്ട് പന്തില്‍ ഓരോ റണ്‍ വീതം. നാലാം പന്തില്‍ രണ്ട് റണ്‍. അഞ്ചാം പന്തില്‍ വീണ്ടും ഒരു റണ്‍. എന്നാല്‍ അവസാന പന്ത് നജീബുള്ള സദ്രാന്‍ സിക്‌സ് നേടി. 17 റണ്‍സാണ് പാക്കിസ്താന്‍ വിട്ടുകൊടുത്തത്. മത്സരത്തിന്റെ ഗതി മാറ്റിയ നസീം ഷായുടെ ഓവര്‍ കാണാം...

Scroll to load tweet…

സമന്‍ ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ അഫ്ഗാന് വേണ്ടത് അഞ്ച് റണ്‍ മാത്രം. ആദ്യ പന്ത് നഷ്ടമാക്കിയ നബി, രണ്ടാം പന്തില്‍ സിംഗിളെടുത്തു. അടുത്ത രണ്ട് പന്തിലും ഓരോ റണ്‍. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍. അഞ്ചാം പന്ത് നജീബുള്ളയുടെ ബാറ്റില്‍ തേര്‍ഡ്മാന്‍ ബൗണ്ടറിയിലേക്ക്. അഫ്ഗാന് ചരിത്ര നേട്ടം. പിന്നാലെ ഗ്യാലറിയിലും ഡ്രസിംഗ് റൂമിലും ആഘോഷം തുടങ്ങി. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…