മുംബൈ: രോഹിത് ശര്‍മ നല്‍കിയ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യന്‍ ടെസ്റ്റ് താരം അജിന്‍ക്യ രഹാനെ. ക്രിക്കറ്റ് ബാറ്റിന്റെ അരിക് ഉപയോഗിച്ച് പരമാവധി സമയം പന്ത് നിലത്തിടാതെ തട്ടാനാണ് രോഹിത് വെല്ലുവിളിച്ചത്. നേരത്തെ യുവരാജ് സിംഗാണ് രോഹിത്തിനേയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും വെല്ലുവിളിച്ചിരുന്നത്. ട്വിറ്ററിലാണ് രഹാനെ വീഡിയോ പങ്കുവച്ചത്. ഇതോടൊപ്പം ശിഖര്‍ ധവാന്‍, വൃദ്ധിമാന്‍ സാഹ, ചേതേശ്വര്‍ പൂജാര എന്നിവരെയും രഹാനെ വെല്ലുവിളിച്ചിട്ടുണ്ട്. വീഡിയോ കാണാം....

സച്ചിന്‍ കണ്ണുകള്‍ മൂടിക്കെട്ടിയാണ് സംഭവം പൂര്‍ത്തിയാക്കിയത്. എന്നാല്‍ അതിലൊരു ട്വിസ്റ്റുണ്ടായിരുന്നു. സച്ചിന്റെ കണ്ണുകെട്ടിയിരുന്ന ആ കറുത്ത തുണി മറുവശം കാണാവുന്ന തരത്തില്‍ സുതാര്യമായിരുന്നു. ഇക്കാര്യം പിന്നീടാണ് സച്ചിന്‍ വ്യക്തമാക്കിയത്. സച്ചിന്റെ വീഡിയോ കാണാം.


രോഹിത് ബാറ്റിന്റെ പിടി ഉപയോഗിച്ചാണ് വെല്ലുവിളി സ്വീകരിച്ചത്. പിന്നാലെ ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, അജിന്‍ക്യ രഹാനെ എന്നിവരെ വെല്ലുവിളിക്കുകയായിരുന്നു. രോഹിത്തിന്റെ വീഡിയോ കാണാം.