മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പേസര്‍ വെസ് അഗറിന്റെ വീഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ വണ്‍-ഡേ കപ്പിലായിരുന്നു അഗറിന്റെ അപകടകരമായ വീഴ്ച. ക്വീന്‍സ്‌ലന്‍ഡിനെതിരെ പന്തെറിയുമ്പോള്‍ സൗത്ത് ഓസ്‌ട്രേലിയയുടെ പേസര്‍ക്ക് നില തെറ്റുകയായിരുന്നു. വീഴ്ചയില്‍ കണങ്കാല് തിരിയുകയും ചെയ്തു. എന്നാല്‍ പരിക്ക് ഗൗരവമുള്ളതല്ലെന്ന് ടീം അധികൃതര്‍ അറിയിച്ചു. വീഡിയോ കാണാം. 

പിന്നീട് നല്ല രീതിയില്‍ പന്തെറിയാന്‍ അഗറിന് സാധിച്ചില്ല. വീഴ്ചയ്ക്ക് ശേഷമുള്ള ആറ് ഓവറില്‍ 39 റണ്‍സാണ് അഗര്‍ വിട്ടുനല്‍കിയത്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല. മത്സരത്തില്‍ ക്വീന്‍സ്‌ലന്‍ഡ് വിജയിക്കുകയും ചെയ്തു.