Asianet News MalayalamAsianet News Malayalam

പാക്-ഓസീസ് മത്സരത്തിനിടെ 'ഭാരത് മാതാ കീ ജയ്' വിളിച്ച് ഓസ്‌ട്രേലിയന്‍ ആരാധകന്‍; പിന്നാലെ കാണികളും - വീഡിയോ

മത്സരത്തിനൊപ്പം കാണുകളുടെ പെരുമാറ്റവും ചര്‍ച്ചയായി. ഗ്യാലറിയിലിരുന്ന് 'പാകിസ്ഥാന്‍ സിന്ദാബാദ്' വിളിച്ച ആരാകനെ വിലക്കിയിരുന്നു. 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കൂവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പാക് ആരാധകനോട് പറഞ്ഞു.

watch video australian fan chants bharat mata ki jai while match against pakistan saa
Author
First Published Oct 21, 2023, 8:15 AM IST

ബംഗളൂരു: ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടതോടെ മുന്നോട്ടുള്ള യാത്ര സങ്കീര്‍ണമായിരിക്കുകയാണ്. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ 62 റണ്‍സിന്റെ തോല്‍വിയാണ് പാകിസ്ഥാന്‍ നേരിട്ടത്. ഓസീസ് ഉയര്‍ത്തിയ 368 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 45.3 ഓവറില്‍ 305ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് ഓസീസിന തകര്‍ത്തത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ഡേവിഡ് വാര്‍ണര്‍ (124 ന്തില്‍ 163), മിച്ചല്‍ മാര്‍ഷ് (108 പന്തില്‍ 121) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പാകിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രീദി അഞ്ച് വിക്കറ്റെടുത്തു.

മത്സരത്തിനൊപ്പം കാണുകളുടെ പെരുമാറ്റവും ചര്‍ച്ചയായി. ഗ്യാലറിയിലിരുന്ന് 'പാകിസ്ഥാന്‍ സിന്ദാബാദ്' വിളിച്ച ആരാകനെ വിലക്കിയിരുന്നു. 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കൂവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പാക് ആരാധകനോട് പറഞ്ഞു. അതോടൊപ്പം മറ്റൊരു വീഡിയോ കൂടി ചര്‍ച്ചയാവുകയാണ്. മത്സരത്തിനിടെ വിദേശിയായ ഒരു ഓസ്‌ട്രേലിയന്‍ ആരാധകന്‍ സ്‌റ്റേഡിയത്തിലിരുന്ന് 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്നതാണ് വീഡിയോ. ആരാധകനൊപ്പം മറ്റുള്ളവരും ഏറ്റുവിളിക്കുന്നു. വീഡിയോ കാണാം... 

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന് ഗംഭീര തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഷെഫീഖ് - ഇമാം സഖ്യം ഒന്നാം വിക്കറ്റില്‍ 134 റണ്‍സ് ചേര്‍ത്തു. ഷെഫീഖിന പുറത്താക്കി സ്റ്റോയിനിസ് ഓസീസ് ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളില്‍ പാകിസ്ഥാന് വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയവരില്‍ മുഹമ്മദ് റിസ്വാന്‍ (46) മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ബാബര്‍ അസം (18), സൗദ് ഷക്കീല്‍ (30), ഇഫ്തിഖര്‍ അഹമ്മദ് (26) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.

മുഹമ്മദ് നവാസ് (14), ഉസാമ മിര്‍ (0), ഷഹീന്‍ അഫ്രീദി (10), ഹാസന്‍ അലി (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാരിസ് റൗഫ് (0) പുറത്താവാതെ നിന്നു. പാറ്റ് കമ്മിന്‍സ്, മാര്‍കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
 

Follow Us:
Download App:
  • android
  • ios