ബാബര്‍ ബാറ്റ് ചെയ്യുമ്പോള്‍ റിസ്‌വാനായിരുന്നു വിക്കറ്റ് കീപ്പര്‍. ഒരു പന്ത് അംപയര്‍ വൈഡ് വിളിച്ചു. പന്ത് റിസ്‌വാന്‍ കയ്യിലൊതുക്കിയ ഉടനെ, ബാബര്‍ പിച്ച് നോക്കാനായി ക്രീസ് വിട്ടു. കൃത്യസമയത്ത് റിസ്‌വാന്‍ കയ്യിലൊതുക്കിയ പന്ത് സ്റ്റംപിലേക്കെറിഞ്ഞു.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റിലെ സീനിയര്‍ താരങ്ങളാണ് ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ വലിയ പ്രതീക്ഷകളായിരുന്നു ഇരുവരും. എന്നാല്‍ ബാബറിന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. റിസ്‌വാന്‍ നിര്‍ണായക പ്രകടനങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു. പാകിസ്ഥാന് സെമി ഫൈനലില്‍ പോലും പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ ബാബര്‍ പാക് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചിരുന്നു.

ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ പാക് ടീം അഴിച്ചുപണിയുകയും ചെയ്തു. ബാബര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ഷാന്‍ മസൂദിനെ ടെസ്റ്റ് ടീം ക്യാപ്റ്റനാക്കി. ഷഹീന്‍ അഫ്രീദിയെ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റനായും പ്രഖ്യാപിച്ചു. ഏകദിന ക്രിക്കറ്റ് ടീമിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. റിസ്‌വാന്‍ നായകനാവാനാണ് സാധ്യത കൂടുതല്‍. മുന്നിലുള്ള പരമ്പരകള്‍ ലക്ഷ്യംവച്ച് പാകിസ്ഥാന്‍ ടീം പരിശീലനം ആരംഭിച്ചിരുന്നു. ഇരുടീമുകളായി തിരിച്ചായിരുന്നു പരിശീലനം. പരിശീലനത്തിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ബാബര്‍ ബാറ്റ് ചെയ്യുമ്പോള്‍ റിസ്‌വാനായിരുന്നു വിക്കറ്റ് കീപ്പര്‍. ഒരു പന്ത് അംപയര്‍ വൈഡ് വിളിച്ചു. പന്ത് റിസ്‌വാന്‍ കയ്യിലൊതുക്കിയ ഉടനെ, ബാബര്‍ പിച്ച് നോക്കാനായി ക്രീസ് വിട്ടു. കൃത്യസമയത്ത് റിസ്‌വാന്‍ കയ്യിലൊതുക്കിയ പന്ത് സ്റ്റംപിലേക്കെറിഞ്ഞു. ബെയ്ല്‍സ് വീണയുടനെ റിസ്‌വാന്‍ അപ്പീല്‍ ചെയ്തു. രണ്ടോ മൂന്നോ നിമിഷം ആശയക്കുഴപ്പത്തില്‍ നിന്ന ബാബര്‍ ബാറ്റുമായി റിസ്‌വാന്റെ പിന്നാലെ ഓടുകയായിരുന്നു. രസകരമായ വീഡിയോ കാണാം... 

Scroll to load tweet…
Scroll to load tweet…

നിലവില്‍ ആസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള തയാറെടുപ്പിലാണ് ടീം. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടീമിന്റെ പരിശീലനം. ഇതിന്റെ ഭാഗമായി താരങ്ങള്‍ തമ്മില്‍ നടന്ന സൗഹൃദ മത്സരമാണ് ബാബറും റിസ്വാനും തമ്മിലുള്ള തമാശരംഗത്തിനു വേദിയായത്. ലോകകപ്പില്‍ ഫേവറൈറ്റുകളായെത്തിയ ടീം ലീഗ് റൗണ്ടിലെ ഒമ്പത് മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും തോറ്റിരുന്നു.

'അക്കാര്യത്തില്‍ കടുത്ത തീരുമാനങ്ങളെടുക്കരുത്'! രോഹിത്തിനും കോലിക്കും വിന്‍ഡീസ് ഇതിഹാസത്തിന്റെ ഉപദേശം