അന്താരഷ്ട്ര താരങ്ങള്‍ ക്യൂറിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാച്ചുകളിലൊന്ന് എന്നാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക് പറഞ്ഞത്.

ലണ്ടന്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നുമായി സസക്‌സ് താരം ബ്രാഡ് ക്യൂറി. ടി20 ബ്ലാസ്റ്റില്‍ ഹാംപ്‌ഷെയര്‍ ഹോക്‌സിനെതിരെയാണ് സസക്‌സ് താരം അവിശ്വസനീയമായി പന്ത് കയ്യിലൊതുക്കിയത്. ഹാംപ്‌ഷെയറിന് ജയിക്കാന്‍ 11 പന്തില്‍ 23 റണ്‍സ് വേണമെന്നിരിക്കെയാണ് സംഭവം.

പിന്നാലെ അന്താരഷ്ട്ര താരങ്ങള്‍ ക്യൂറിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാച്ചുകളിലൊന്ന് എന്നാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക് പറഞ്ഞത്. ക്യാച്ചെടുക്കുന്നതിന് മുമ്പ് ക്യൂറി മറികടന്ന ദൂരം കൂടി ശ്രദ്ധിക്കണമെന്ന് കാര്‍ത്തിക് പ്രത്യേകം പറയുന്നുണ്ട്. കാര്‍ത്തികിന്റെ ട്വീറ്റ്... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും വീഡിയോ പങ്കുവച്ചിട്ടുണ്ട്. മത്സരം സസക്‌സ് സ്വന്തമാക്കുകയും ചെയ്തു. ടി20 ബ്ലാസ്റ്റില്‍ അവരുടെ മൂന്നാമത്തെ മാത്രം വിജയമാണിത്. ഇടങ്കയ്യന്‍ പേസറായ ക്യൂറി ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ക്യൂറി വീഴ്ത്തിയത്.

കമിന്‍സിനും ബോളന്‍ഡിനുമെതിരെ റിവേഴ്സ് സ്കൂപ്പ്, ലിയോണിനെതിരെ റിവേഴ്സ് സ്വീപ്പ്; ഞെട്ടിച്ച് ജോ റൂട്ട്-വീഡിയോ