ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ദിവസങ്ങളെണ്ണി കഴിയുകയാണ് ക്രിക്കറ്റ് ആരാധകര്‍. ധോണിയുടെ തിരിച്ചുവരവിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ധോണി ചെന്നൈയിലെത്തി. ഗംഭീര വരവേല്‍പ്പാണ് ക്യാപ്റ്റന്‍ ചെന്നൈയില്‍ ലഭിച്ചത്. 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ദിവസങ്ങളെണ്ണി കഴിയുകയാണ് ക്രിക്കറ്റ് ആരാധകര്‍. ധോണിയുടെ തിരിച്ചുവരവിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ധോണി ചെന്നൈയിലെത്തി. ഗംഭീര വരവേല്‍പ്പാണ് ക്യാപ്റ്റന്‍ ചെന്നൈയില്‍ ലഭിച്ചത്. ചെന്നൈയിലെത്തിയ ധോണിയുടെ വിഡിയോ ദൃശ്യങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.

Scroll to load tweet…

പിയൂഷ് ചൗള, അംബാട്ടി റായുഡു, കരണ്‍ ശര്‍മ എന്നീ താരങ്ങളും ചെന്നൈയിലെത്തിയിട്ടുണ്ട്. മാര്‍ച്ച് മൂന്നിനും നാലിനും ധോണി ചെന്നൈയില്‍ പരിശീലിക്കുമെന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പ്രതികരിച്ചു. മാര്‍ച്ച് 19ന് ശേഷമായിരിക്കും ചെന്നൈയുടെ പരിശീലന ക്യാംപ് ഔദ്യോഗികമായി ആരംഭിക്കുക. എട്ട് മാസങ്ങള്‍ക്കു ശേഷമാണ് ധോണി ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിക്കാന്‍ ഇറങ്ങുന്നത്. മാര്‍ച്ച് 29ന് തുടങ്ങുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം.

ചെന്നൈയില്‍ ധോണിയെ സ്വീകരിക്കാന്‍ നൂറു കണക്കിന് സിഎസ്‌കെ ആരാധകരാണ് വിമാനത്താവളത്തിലെത്തിയത്. ഐപിഎല്ലിലെ ധോണിയുടെ പ്രകടനം അനുസരിച്ചായിരിക്കും രാജ്യാന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ തിരിച്ചുവരവെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.