നായികയായി വന്ന ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമ ഷൂട്ടിംഗ് നിര്‍ത്തിവച്ചതോടെ വിരസത മാറ്റാന്‍ ഒരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ലിച്ചി.

തിരുവനന്തപുരം: ലിജോ ജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമരംഗത്തെത്തിയ താരമാണ് രേഷ്മ അന്ന രാജന്‍. പേര് അന്ന എന്നാണെങ്കിലും ലിച്ചി എന്നാണ് താരത്തിന്റെ വിളിപ്പേര്. ആ പേരിലാണ് കൂടുതല്‍ അറിയപ്പെടുന്നതും. നായികയായി വന്ന ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമ ഷൂട്ടിംഗ് നിര്‍ത്തിവച്ചതോടെ വിരസത മാറ്റാന്‍ ഒരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ലിച്ചി.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും അജിന്‍ക്യ രഹാനെയുമെല്ലാം പൂര്‍ത്തിയാക്കിയ അതേ ചലഞ്ചാണിത്. പന്ത് നിലത്ത് വീഴാതെ കൂടുതല്‍ സമയം ബാറ്റുകൊണ്ട് തട്ടണം. ലിച്ചി അത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. വീഡിയോ കാണാം... 

View post on Instagram

ആലുവ സ്വദേശിയായ അന്ന രാജന്‍ അങ്കമാലി ഡയറീസിന് ശേഷം വെളിപാടിന്റെ പുസ്തകം, മധുരരാജ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളിലൊന്നായി അയ്യപ്പനും കോശിയുമാണ് അവസാനം തിയേറ്ററിലെത്തിയ ചിത്രം.