രാഹുലിനോട് ദേഷ്യപ്പെട്ട് ഷാര്‍ദുല്‍! പാകിസ്ഥാന് പറ്റുന്നത് പോലെ ഫീല്‍ഡിംഗ് മണ്ടത്തരം ഇന്ത്യക്കും - വീഡിയോ
ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ നിരുത്തരവാദിത്തമെന്ന് പറയാം. പന്ത് അനാവശ്യമായി വലിച്ചെറിയുക വഴി രണ്ട് റണ്‍സാണ് ഇന്ത്യ വിട്ടുകൊടുത്തത്. ആദ്യത്തെ റണ്‍ നല്‍കിയത് രവീന്ദ്ര ജഡേജയായിരുന്നു. താരത്തിന്റെ പന്ത് വിക്കറ്റില്‍ കൊണ്ടെങ്കിലും ബംഗ്ലാ ബാറ്റര്‍മാര്‍ ക്രീസിലായിരുന്നു.

പൂനെ: ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് 257 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് വച്ചുനീട്ടിയത്. മികച്ച തുടക്കം കിട്ടിയിട്ടും ബംഗ്ലാദേശിന് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒന്നാം വിക്കറ്റില്‍ തന്‍സിദ് ഹസന്‍ (52) - ലിറ്റണ്‍ ദാസ് (66) സഖ്യം 93 റണ്‍സാണ് ചേര്‍ത്തത്. തന്‍സിദ് അതിവേഗത്തില്‍ റണ്‍സ് കണ്ടെത്തി. 43 പന്തുകള്‍ മാത്രം നേരിട്ട തന്‍സിദ് മൂന്ന് സിക്‌സും അഞ്ച് ഫോറും നേടിയിരുന്നു. തന്‍സിദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.
പിന്നാലെ തുടരെ മൂന്ന് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ഷാന്റോയെ (8) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. മെഹിദി ഹസന്‍ മിറാസിനെ സിറാജിന്റെ പന്തില്‍ കെ എല്‍ രാഹുല്‍ ഗംഭീര ക്യാച്ചിലൂടെ മടക്കി. ദാസിനെ ജഡേജയും പുറത്താക്കിയതോടെ ബംഗ്ലാദേശ് നാലിന് 137 എന്ന നിലയിലായി. 28 ഓവറുകള്‍ മാത്രമെ അപ്പോള്‍ പൂര്‍ത്തിയായിരുന്നുള്ളു. പിന്നീട് തൗഹിദ് ഹൃദോയ് - മുഷ്ഫിഖര്‍ റഹീം സഖ്യം ചെറിയ ആശ്വാസം നല്‍കി.
ഇതിനിടെ രസകരമായ ഒരു സംഭവം നടന്നു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ നിരുത്തരവാദിത്തമെന്ന് പറയാം. പന്ത് അനാവശ്യമായി വലിച്ചെറിയുക വഴി രണ്ട് റണ്‍സാണ് ഇന്ത്യ വിട്ടുകൊടുത്തത്. ആദ്യത്തെ റണ്‍ നല്‍കിയത് രവീന്ദ്ര ജഡേജയായിരുന്നു. താരത്തിന്റെ പന്ത് വിക്കറ്റില്‍ കൊണ്ടെങ്കിലും ബംഗ്ലാ ബാറ്റര്‍മാര്‍ ക്രീസിലായിരുന്നു. പന്ത് ദിശ മാറിയപ്പോള്‍ ബംഗ്ലാ താരങ്ങള്‍ ഒരു റണ്‍ ഓടി. പിന്നാലെ പന്തെടുത്ത കെ എല്‍ രാഹുല്‍ ഒരു റണ്‍ കൂടി നല്‍കി. യഥാര്‍ത്ഥത്തില്‍ ബൗളര്‍ ഷാര്‍ദുല്‍ താക്കൂറിന് പന്ത് നല്‍കിയതായിരുന്നു. എന്നാല്‍ വിക്കറ്റില്‍ തട്ടി പന്ത് വീണ്ടും ദിശമാറി. ഇതോടെ മറ്റൊരു റണ്‍ കൂടി താരങ്ങള്‍ ഓടിയെടുത്തു. ഫീല്‍ഡിംഗിലും റണ്ണൗട്ടാവുന്നതിലുമൊക്കെ ഇത്തരത്തിലെ മണ്ടത്തരങ്ങള്‍ പാകിസ്ഥാനാണ് സംഭവിക്കാറ്. എന്നാല്‍ ഇത്തവണ ഇന്ത്യക്കും സംഭവിച്ചു. വീഡിയോ കാണാം..
ഇന്ത്യ: ലിറ്റണ്‍ ദാസ്, തന്‍സീദ് തമീം, മെഹിദി ഹസന്‍ മിറാസ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), ഷാക്കിബ് അല്‍ ഹസന്‍, മുഷിഫിഖുര്‍ റഹീം, തൗഹിദ് ഹൃദോയ്, മഹ്മൂദുള്ള, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഷോറിഫുള്‍ ഇസ്ലാം.
ബംഗ്ലാദേശ്: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.