മത്സരത്തിനിടെ ഫ്‌ളഡ്‌ലൈറ്റുകള്‍ തനിയെ അണഞ്ഞുപോവുകയായിരുന്നു. ഒന്നല്ല രണ്ട് തവണ ഗ്രൗണ്ടില്‍ വെളിച്ചം ഇല്ലാതായി.

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക് നീങ്ങുകയാണ് ഓസ്ട്രേലിയ. അഡ്‌ലെയ്ഡില്‍ പകല്‍-രാത്രി ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 180ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്.

ഇതിനിടെ രസകരമായ സംഭവം അഡ്‌ലെയ്ഡില്‍ അരങ്ങേറി. മത്സരത്തിനിടെ ഫ്‌ളഡ്‌ലൈറ്റുകള്‍ തനിയെ അണഞ്ഞുപോവുകയായിരുന്നു. ഒന്നല്ല രണ്ട് തവണ ഗ്രൗണ്ടില്‍ വെളിച്ചം ഇല്ലാതായി. കുറച്ച് നിമിഷത്തേക്ക് മത്സരം തടസപ്പെടുകയും ചെയ്തു. 18-ാം ഓവറിനിടെയാണ് സംഭവം. ഫ്‌ളഡ്‌ലൈറ്റുകള്‍ അണഞ്ഞതിനെ തുടര്‍ന്ന് പല തരത്തിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍. വെളിച്ചമില്ലാത്ത ഡേ-നൈറ്റ് ടെസ്റ്റ് എന്നാണ് ഒരാള്‍ കുറിച്ചിട്ടത്. സോഷ്യല്‍ മീഡിയയില്‍ വന്ന ചില പ്രതികരണങ്ങള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഉസ്മാന്‍ ഖവാജയുടെ (13) വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ തന്നെ പന്തില്‍ സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങുന്നത്. നതാന്‍ മക്‌സ്വീനി (38), മര്‍നസ് ലബുഷെയന്‍ (20) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ യശസ്വി ജയ്‌സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു താരം. ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത രാഹുലും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി.

തുടര്‍ന്ന് 37 റണ്‍സെടുത്ത് നിലയുറപ്പിച്ചെന്നു കരുതിയ രാഹുലിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ നഥാന്‍ മക്‌സ്വീനി പിടികൂടി. പിന്നാലെ ക്രീസിലെത്തിയ കോലി നന്നായി തുടങ്ങിയെങ്കിലും ഓഫ് സ്റ്റംപിന് പുറത്തുപോയ സ്റ്റാര്‍ക്കിന്റെ പന്തില്‍ അനാവശ്യാമായി ബാറ്റുവെച്ച് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തി. പിന്നാലെ ഗില്ലിനെ, സ്‌കോട് ബോളണ്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യക്ക് 12 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഡിന്നറിന് ശേഷവും ഇന്ത്യയുടെ തകര്‍ച്ച തുടര്‍ന്നു. രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോളണ്ട് ഡിന്നറിന് ശേഷമുള്ള ആദ്യ പ്രഹരമേല്‍പ്പിച്ചു.

രോഹിത് എടുക്കുമെന്ന് ഉറപ്പിച്ച ക്യാച്ച്, ഇടയില്‍ ചാടി അലങ്കോലപ്പെടുത്തി റിഷഭ് പന്ത്; ട്രോള്‍

റിഷഭ് പന്ത് (21) പ്രതീക്ഷ നല്‍കിയെങ്കിലും പാറ്റ് കമിന്‍സിന്റെ ബൗണ്‍സറില്‍ വീണു. പിന്നാലെ അശ്വിനും നിതീഷും ചേര്‍ന്ന് 150ന് അടുത്തെത്തിച്ചു. അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സ്റ്റാര്‍ക്ക് തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഹര്‍ഷിത് റാണയെ (0) ബൗള്‍ഡാക്കിയ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് തികച്ചു. ബുമ്രയെയും സിറാജിനെയും കൂട്ടുപിടിച്ച് നിതീഷ് റെഡ്ഡി പൊരുതിയതോടെ ഇന്ത്യ 180ല്‍ എത്തി. ഒടുവില് നിതീഷിനേയും മടക്കിയ സ്റ്റാര്‍ക്ക് തന്നെ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.