അത് ടോസിനെത്തിയപ്പോള്‍ മുതല്‍ തുടങ്ങി. ഹാര്‍ദിക്കിനെ കൂവലോടെയാണ് ക്രിക്കറ്റ് ആരാധകര്‍ എതിരേറ്റത്. മാത്രമല്ല രോഹിത്.., രോഹിത്.. എന്ന ചാന്റ്‌സ് മുഴക്കുകയും ചെയ്തു.

അഹമ്മദാബാദ്: ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ലതായിരുന്നില്ല മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ നായകനായുള്ള അരങ്ങേറ്റം. ബൗളിംഗില്‍ ഹാര്‍ദിക്കിന്റെ പ്രകടനം അത്ര മോശമൊന്നും ആയിരുന്നില്ല. വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും മൂന്ന് ഓവറില്‍ 30 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തുത്. ഇന്നിംഗ്‌സില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തതും ഹാര്‍ദിക് ആയിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന് ആരാധകരുടെ കടുത്ത പരിഹാസത്തിന് ഇരയാവേണ്ടിവന്നു. 

അത് ടോസിനെത്തിയപ്പോള്‍ മുതല്‍ തുടങ്ങി. ഹാര്‍ദിക്കിനെ കൂവലോടെയാണ് ക്രിക്കറ്റ് ആരാധകര്‍ എതിരേറ്റത്. മാത്രമല്ല രോഹിത്.., രോഹിത്.. എന്ന ചാന്റ്‌സ് മുഴക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ മുംബൈ, അഹമ്മദാബാദ് ആരാധര്‍ ഒരുമിച്ചായിരുന്നു. ഐപിഎല്‍ സീസണിന് തൊട്ടുമുമ്പാണ് ഹാര്‍ദിക് തന്റെ പഴയ ക്ലബായ മുംബൈയിലേക്ക് ചേക്കേറിയത്. രോഹിത്തിനെ മാറ്റി ക്യാപ്റ്റന്‍സി നല്‍കാമെന്ന വാഗ്ദാനം ഹാര്‍ദിക്കിനുണ്ടായിരുന്നു. വാഗ്ദാനം എന്തായാലും മുംബൈ നിറവേറ്റി. അന്ന് തുടങ്ങിയതാണ് ചില ആരാധകര്‍ക്ക് ഹാര്‍ദിക്കിനോടുള്ള ദേഷ്യം. രണ്ട് സീസണ്‍ നയിച്ച ശേഷം ഗുജറാത്തിനെ കൈവിട്ടത് അവരുടെ ആരാധകരേയും ചൊടിപ്പിച്ചു. 

Scroll to load tweet…
Scroll to load tweet…

ഇതെല്ലാം മനസില്‍ വച്ചാണ് മത്സരം കാണാനെത്തിയവര്‍ ഹാര്‍ദിക്കിനെതിരെ തിരിഞ്ഞത്. സ്റ്റേഡിയത്തില്‍ നിന്നില്ല, സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഹാര്‍ദിക്കിനെതിരെ തിരിഞ്ഞു. മത്സരത്തിനിടെ ഒരു നായ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയിരുന്നു. ഹാര്‍ദിക് നായയെ അടുത്തേക്ക് വിളിക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ തിരിഞ്ഞുപോലും നോക്കാെത ഓടുകയായിരുന്നു. പട്ടിക്കുഞ്ഞ് പോലും ഹാര്‍ദിക്കിനെ ഗൗനിക്കുന്നില്ലെന്ന് പറഞ്ഞാണ് ആരാധകര്‍ ട്രോളുന്നത്. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് ഗുജറാത്തിനെ തകര്‍ത്തത്.