ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സ്‌റ്റോക്‌സ് 88 പന്തില്‍ മൂന്ന് സിക്‌സിന്റേയും ആറ് ഫോറിന്റേയും സഹായത്തോടെയാണ് ഇത്രയും റണ്‍സെടുത്തത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ബൗള്‍ഡായിട്ടാണ് സ്റ്റോക്‌സ് മടങ്ങുന്നത്.

ഹൈദരാബാദ്: ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടും ഇംഗ്ലണ്ടിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജസ്പ്രിത് ബുമ്ര, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. 70 റണ്‍സ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. 

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സ്‌റ്റോക്‌സ് 88 പന്തില്‍ മൂന്ന് സിക്‌സിന്റേയും ആറ് ഫോറിന്റേയും സഹായത്തോടെയാണ് ഇത്രയും റണ്‍സെടുത്തത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ബൗള്‍ഡായിട്ടാണ് സ്റ്റോക്‌സ് മടങ്ങുന്നത്. പുറത്തായ പന്തിന് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. സ്‌റ്റോക്‌സിന് പോലും ഒന്നും മനസിലായില്ല. ലെഗ് സ്റ്റംപിന് ലക്ഷ്യമാക്കി വന്ന പന്ത് ഗതിമറി സ്റ്റോക്‌സിന്റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചു. ആ പന്തിന് എത്രത്തോളം ഭംഗിയുണ്ടെന്ന് സ്‌റ്റോക്‌സിന്റെ മുഖം പറയുന്നുണ്ടായിരുന്നു. ബുമ്രയ്ക്ക് ഒരു പുഞ്ചിരിയും പാസാക്കിയാണ് താരം മടങ്ങിയത്. വീഡിയോ കാണാം.. 

Scroll to load tweet…
Scroll to load tweet…

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന വിരാട് കോലിക്ക് പകരം ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്. ഇംഗ്ലണ്ടിനെപ്പോലെ പ്ലേയിംഗ് ഇലവനില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യയും ഇറങ്ങിയത്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജക്കുമൊപ്പം അക്‌സര്‍ പട്ടേലാണ് മൂന്നാം സ്പിന്നറായി ഇന്ത്യന്‍ ടീമിലെത്തിയത്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭരത് (ം), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

രോഹിത് പറഞ്ഞത് നിജം! ബാസ്‌ബോള്‍ ഇവിടെ വേവില്ല; കയ്യടിക്കണം ഇന്ത്യന്‍ നായകന്റെ തന്ത്രങ്ങള്‍ക്ക്