Asianet News MalayalamAsianet News Malayalam

മെസിയുടെ അഴിഞ്ഞാട്ടം, ഇരട്ട ഗോള്‍, അര്‍ജന്‍റീനയ്ക്ക് നാലാം ജയം! ഉറുഗ്വെയ്‌ക്കെതിരെ ബ്രസീല്‍ അടപടലം - വീഡിയോ

മെസി ഒരിക്കല്‍ കൂടി പന്ത് പെറുവിന്റെ പോസ്റ്റിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ അസാധുവായി.  അതേസമയം ഡാര്‍വിന്‍ നൂനെസ്, നിക്കോളാസ് ഡി ലാ ക്രൂസ് എന്നിവരുടെ ഗോളിലാണ് ഉറുഗ്വെ ബ്രസീലിനെ തോല്‍പ്പിക്കുന്നത്.

argentina beat peru in world cup qualifiers full match report saa
Author
First Published Oct 18, 2023, 9:40 AM IST

ലിമ: 2026 ഫിഫ ലോകകപ്പ് ദക്ഷിണ അമേരിക്കന്‍ യോഗ്യതയില്‍ അര്‍ജന്റീനയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. എവേ മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിയോണല്‍ മെസിയും സംഘവും തകര്‍ത്തത്. ഗോളുകള്‍ രണ്ടും നേടിയത് നായകന്‍ മെസി തന്നെയായിരുന്നു. 32 -ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. 10 മിനിറ്റുകള്‍ക്ക് ശേഷം ഇതിഹാസത്തിന്റെ രണ്ടാം ഗോള്‍. മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീലിനെ അട്ടമറിച്ചു. 

പെറുവിനെതിരെ അര്‍ജന്റീനയ്ക്ക് സമ്പൂര്‍ണാധിപത്യമായിരുന്നു. നിക്കോളാസ് ഗോണ്‍സാസിന്റെ അസിസ്റ്റില്‍ 32-ാം മിനിറ്റില്‍ മെസി ആദ്യ ഗോള്‍ നേടി. അര്‍ജന്റീനയുടെ കൗണ്ടര്‍ അറ്റാക്കിലായിരുന്നു ഗോള്‍. എന്‍സോ പെറുവിന്റെ ബോക്‌സിലേക്ക് നീട്ടികൊടുത്ത പന്ത് ഗോണ്‍സാലസ് ക്രോസ് ചെയ്തു. ആദ്യ ടച്ചില്‍ മെസി പന്ത് വലയിലെത്തിക്കുകയായിരുന്നു. വീഡിയോ കാണാം...

രണ്ടാം ഗോളിന് വഴിയൊരുക്കിയത് എന്‍സോ ഫെര്‍ണാണ്ടസ്. ജൂലിയന്‍ അല്‍വാരസിന്റെ ഇടപെടലും നിര്‍ണായകമായി. എന്‍സോ നല്‍കിയ പാസ് അല്‍വാരസ് അടിക്കാനൊരുങ്ങിയെങ്കിലും പ്രതിരോധ താരം മുന്നില്‍ വന്നതോടെ താര ഒഴിഞ്ഞുമാറി. ഇതോടെ മെസിക്ക് അനായാസം പന്ത് വലയിലെത്തിക്കാനായി. വീഡിയോ...

മെസി ഒരിക്കല്‍ കൂടി പന്ത് പെറുവിന്റെ പോസ്റ്റിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ അസാധുവായി.  അതേസമയം ഡാര്‍വിന്‍ നൂനെസ്, നിക്കോളാസ് ഡി ലാ ക്രൂസ് എന്നിവരുടെ ഗോളിലാണ് ഉറുഗ്വെ ബ്രസീലിനെ തോല്‍പ്പിക്കുന്നത്. ജയമില്ലാത്ത ബ്രസീലിന്റെ രണ്ടാം മത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ കാനറികള്‍ വെനെസ്വേലയോട് 1-1ന് സമനില പാലിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ വെനെസ്വേല എതിരില്ലാത്ത മൂന്ന് ഗോളിന് ചിലിയെ തോല്‍പ്പിച്ചു. പരാഗ്വെ എതിരില്ലാത്ത ഒരു ഗോളിന് ബൊളീവിയയെ മറികടന്നു. അതേ സമയം ഇക്വഡോര്‍ - കൊളംബിയ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 

ഉറുഗ്വെയ്‌ക്കെതിരായ തോല്‍വിയോടെ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. നാല് മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് നെയ്മറിനും സംഘത്തിനും. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയും. നാല് മത്സരവും ജയിച്ച അര്‍ജന്റീന 12 പോയിന്റോടെ ഒന്നാമതാണ്. ഏഴ് പോയിന്റുള്ള ഉറുഗ്വെ രണ്ടാമത്.

ചര്‍ച്ചയായി മീകെരന്‍റെ പഴയ പോസ്റ്റ്! അന്ന് ജോലി ഊബര്‍ ഈറ്റ്സില്‍; ഇന്ന് ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ഡച്ച് ഹീറോ
 

Latest Videos
Follow Us:
Download App:
  • android
  • ios