നിര്‍ദേശം കേട്ടതും, 'ബെട്ടിയിട്ട ബായത്തണ്ട്' കണക്കെ അഫ്ഗാന്‍ താരം നെയ്ബ്! ഈ അഭിനയത്തിന് ഓസ്‌കറെന്ന് ആരാധകര്‍

അഫ്ഗാന്‍ കോച്ച് ജോനതാന്‍ ട്രോട്ട് മത്സരം പതുക്കെ ആക്കാന്‍ ഗ്രൗണ്ടിന് പുറത്തുനിന്ന് നിര്‍ദേശിക്കുന്നത്. മഴ തടസപ്പെടുത്തിയാല്‍ ജയിക്കാമെന്നുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

watch video gulbadin naib faking injury to waste time

സെന്റ് വിന്‍സെന്റ്: നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സെമി ഫൈനില്‍ പ്രവേശിക്കുന്നത്. ബംഗ്ലാദേശിനെതിരെ നിര്‍ണായക മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു അഫ്ഗാന്റെ ജയം. 116 റണ്‍സ് വിജയലക്ഷ്യമാണ് അഫ്ഗാന്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഇടവിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എങ്കിലും ബംഗ്ലാദേശ് 17.5 ഓവറില്‍ എല്ലാവരും പുറത്തായി. 

12.1 ഓവറില്‍ ജയിച്ചിരുന്നെങ്കില്‍ ബംഗ്ലാദേശിനും സെമി കടക്കാമായിരുന്നു. പിന്നീടുള്ള ഓവറുകളിലാണ് ബംഗ്ലാദേശ് മത്സരം ജയിക്കുന്നതെങ്കില്‍ ഓസട്രേലിയയും സെമിയിലെത്തുമായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനേയും മഴയേയും കൂടെ ഓസ്‌ട്രേലിയയേും തോല്‍പ്പിച്ച് അഫ്ഗാന്‍ സെമിയിലേക്ക് മുന്നേറി. ഇതിനിടെ രസകരമായ സംഭവം നടന്നു. ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടെ 11.4 ഓവറിനിടെ വീണ്ടും മഴയെത്തി. മത്സരം മഴ മുടക്കിയാല്‍ അഫ്ഗാന്‍ ജയിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. 

എന്നാല്‍ ആ സമയത്ത് ബംഗ്ലാദേശിനും ജയിക്കാമെന്നുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. ഇതിനിടെ അഫ്ഗാന്‍ കോച്ച് ജോനതാന്‍ ട്രോട്ട് മത്സരം പതുക്കെ ആക്കാന്‍ ഗ്രൗണ്ടിന് പുറത്തുനിന്ന് നിര്‍ദേശിക്കുന്നത്. മഴ തടസപ്പെടുത്തിയാല്‍ ജയിക്കാമെന്നുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. നിര്‍ദേശം കേട്ടയുടനെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗുല്‍ബാദിന്‍ നെയ്ബ് പേശീ വലിവെന്നും പറഞ്ഞ് ഗ്രൗണ്ടില്‍ കിടന്നു. അതൊരു അഭിനയമായിരുന്നുവെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വാദം. പിന്നീട് അഫ്ഗാന്‍ ചരിത്ര വിജയം സ്വന്തമാക്കിയപ്പോള്‍ നെയ്ബ വേഗത്തില്‍ ഓടുന്നതും കാണാമായിരുന്നു. ഗുല്‍ബാദിന്‍ ഗ്രൗണ്ടില്‍ വീഴുന്ന വീഡിയോ കാണാം... 

മോശമായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. തന്‍സിദ് ഹസന്‍ (0), നജ്മുല്‍ ഹുസൈന്‍ ഷാന്റെ (5), ഷാക്കിബ് അല്‍ ഹസന്‍ (0) എന്നിവര്‍ 23 റണ്‍സിനിടെ പുറത്തായി. തൗഹിദ് ഹൃദോയ് (14), സൗമ്യ സര്‍ക്കാര്‍ (10) എന്നിവരും വിക്കറ്റ് നല്‍കിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. 12.1 ഓവറില്‍ ജയിക്കുകയെന്ന് പിന്നീട് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. അടുത്തടുത്ത പന്തുകളില്‍ മഹ്മുദുള്ള (6), റിഷാദ് ഹുസൈന്‍ (0) എന്നിവരെ പുറത്താക്കി റാഷിദ് ഖാന്‍, അഫ്ഗാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 

ബി ടീമല്ല എ ടീം തന്നെ! എന്നിട്ടും ബ്രസീലിന് ജയമില്ല, സമനില പൂട്ടിട്ട് കോസ്റ്ററിക്ക; കൊളംബിയക്ക് ജയം

പിന്നീടുള്ള പ്രതീക്ഷ ലിറ്റണ്‍ ദാസില്‍ (49 പന്തില്‍ പുറത്താവാതെ 54) മാത്രമായിരുന്നു. എന്നാല്‍ തസ്‌നിം ഹസനെ (3) ഗുല്‍ബാദിന്‍ നെയ്ബും ടസ്‌കിന്‍ അഹമ്മദ് (2), മുസ്തഫിസുര്‍ റഹ്മാന്‍ (0) എന്നിവരെ നവീന്‍ ഉല്‍ ഹഖും മടക്കിയതോടെ ബംഗ്ലാദേശ് തീര്‍ന്നു. കൂടെ ഓസ്‌ട്രേലിയയും. നവീനും റാഷിദും നാല് വിക്കറ്റ് വീതം വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios