രോഹിത്തിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തുകയാണിപ്പോള്‍ ക്രിക്കറ്റ് ലോകം. ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പിച്ചില്‍ ഈ ഇന്നിംഗ്‌സിന് എത്ര കയ്യടിച്ചാലും മതിയാവില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയ സെഞ്ചുറിയുടെ വില എത്രത്തോളമുണ്ടെന്ന് മറ്റു ഇന്ത്യന്‍ താരങ്ങളുടെ ശ്രദ്ധിച്ചതാല്‍ മനസിലാവും. സഹതാരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ രോഹിത് ഒറ്റയ്ക്ക് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. പിന്നീട് വ്യക്തിഗത സ്‌കോര്‍ 120ല്‍ നില്‍ക്കെ രോഹിത് പുറത്തായി. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. 212 പന്തുകള്‍ നേരിട്ട രോഹിത് രണ്ട് സിക്‌സും 15 ഫോറും നേടിയിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ രോഹിത് ഏറെ കയ്യടി അര്‍ഹിക്കുന്നുണ്ട്.

രോഹിത്തിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തുകയാണിപ്പോള്‍ ക്രിക്കറ്റ് ലോകം. ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പിച്ചില്‍ ഈ ഇന്നിംഗ്‌സിന് എത്ര കയ്യടിച്ചാലും മതിയാവില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം. ഡ്രസിംഗ് റൂമില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ചേതേശ്വര്‍ പൂജാര, സൂര്യകുമാര്‍ യാദവ് എന്നിവരും കയ്യടിക്കാന്‍ മറന്നില്ല. എന്നാലിപ്പോള്‍ രോഹിത്തിന്റെ സെഞ്ചുറി ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു വലിയ ചിരിയോടെയാണ് രോഹിത് സെഞ്ചുറി ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ഒമ്പതാമത്തെ സെഞ്ചുറിയാണ് രോഹിത് കണ്ടെത്തിയത്. ഒരു റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തി. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായ ശേഷം സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത്. ലോക ക്രിക്കറ്റില്‍ നാലാം തവണയാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ആദ്യം നേട്ടം സ്വന്തമാക്കിയത് മുന്‍ ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷനാണ്. പിന്നാലെ ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡു പ്ലെസിസും നേട്ടത്തിലെത്തി. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റേതായിരുന്നു അടുത്ത ഊഴം. ഇപ്പോള്‍ രോഹിത് ശര്‍മയും.