റണ്‍സെടുക്കുന്നതിനിടെ ഉണ്ടായ ആശയക്കുഴപ്പമാണ് ഇര്‍ഫാന്റെ റണ്ണൗട്ടില്‍ അവസാനിച്ചത്. ഇതോടെ താരത്തിന്റെ നിയന്ത്രണം വിട്ടു.

ലണ്ടന്‍: ലെജന്‍ഡ്സ് ലോക ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനും നേര്‍ക്കുനേര്‍ വന്നിരുന്നു. ഇര്‍ഫാന്‍ പത്താന്‍ റണ്ണൗട്ടായി പുറത്താവുമ്പോള്‍ തന്റെ സഹാദരന്‍ കൂടിയായ യൂസഫ് പത്താനോട് കയര്‍ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. 

റണ്‍സെടുക്കുന്നതിനിടെ ഉണ്ടായ ആശയക്കുഴപ്പമാണ് ഇര്‍ഫാന്റെ റണ്ണൗട്ടില്‍ അവസാനിച്ചത്. ഇതോടെ താരത്തിന്റെ നിയന്ത്രണം വിട്ടു. 'ആദ്യമേ പറയണ്ടേ..' എന്ന് ഇര്‍ഫാന്‍ ചോദിക്കുന്നുണ്ടായിരുന്നു. വീഡിയോ കാണാം...

Scroll to load tweet…

എന്നാല്‍ മത്സരത്തിന് ശേഷമുള്ള വീഡിയോ ഇര്‍ഫാന്‍ പങ്കുവെക്കുകയും ആരാധകര്‍ അതേറ്റെടുക്കുകയും ചെയ്തു. മത്സരത്തിന് ശേഷം ഇര്‍ഫാന്‍, യൂസഫിന്റെ നെറ്റിയില്‍ ഉമ്മവെക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. വൈറല്‍ വീഡിയോ കാണാം...

Scroll to load tweet…

മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് 54 റണ്‍സിന് വിജയിച്ചെങ്കിലും മികച്ച നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ചാമ്പ്യന്‍സ് സെമി ഫൈനലിന് യോഗ്യത നേടി. ഓസ്‌ട്രേലിയയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. മറ്റൊരു സെമിയില്‍ പാകിസ്ഥാന്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും.