ദീര്‍ഘനാള്‍ നാഷണല്‍ ക്രിക്കറ്റ് ആക്കാദമിയില്‍ പരിചരണത്തിലായിരുന്നു അദ്ദേഹം. നെറ്റ്സില്‍ പൂര്‍ണ തോതില്‍ ബൗളിംഗ് ആരംഭിച്ചിരുന്ന ബുമ്ര ആലുര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്‍ട്രാ- സ്‌ക്വാഡ് മത്സരത്തില്‍ മുംബൈ ബാറ്റര്‍മാര്‍ക്കെതിരെ 10 ഓവറും പന്തെറിഞ്ഞു.

മുംബൈ: അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനായി ജസ്പ്രിത് ബുമ്രയെ തിരഞ്ഞെടുത്തിരുന്നു. ദീര്‍ഘനാള്‍ അലട്ടിയിരുന്ന പരിക്കിന് ശേഷമാണ് ബുമ്ര ടീമിലേക്ക് തിരിച്ചെത്തുന്നത്. ഓഗസ്റ്റ് 18നാണ് പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബുമ്ര അവസാനമായി ഇന്ത്യന്‍ ജഴ്‌സി അണിയുന്നത്. ടി20 ലോകകപ്പും ഐപിഎല്ലും ബുമ്രയ്ക്ക് നഷ്ടമായിരുന്നു. മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ബുമ്രയ്ക്ക് കളിക്കാന്‍ കഴിഞ്ഞില്ല.

ദീര്‍ഘനാള്‍ നാഷണല്‍ ക്രിക്കറ്റ് ആക്കാദമിയില്‍ പരിചരണത്തിലായിരുന്നു അദ്ദേഹം. നെറ്റ്സില്‍ പൂര്‍ണ തോതില്‍ ബൗളിംഗ് ആരംഭിച്ചിരുന്ന ബുമ്ര ആലുര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്‍ട്രാ- സ്‌ക്വാഡ് മത്സരത്തില്‍ മുംബൈ ബാറ്റര്‍മാര്‍ക്കെതിരെ 10 ഓവറും പന്തെറിഞ്ഞു. ഈ മത്സരത്തില്‍ നിന്നുള്ള ഒരു വീഡീയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരത്തില്‍ ഒരു വിക്കറ്റ് താരം നേടിയിരുന്നു. എന്നാല്‍ ബുമ്രയെ അനായാസം താരങ്ങള്‍ നേരിടുന്നത് വീഡിയോയില്‍ കാണാം. താരത്തിന്റെ പേസ് കുറഞ്ഞെന്നാണ് ആരാധകരുടെ വാദം. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരും മുമ്പ് ബുമ്ര പരിശീലന മത്സരങ്ങള്‍ കളിക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ബുമ്ര പരിശീലന മത്സരത്തിലാണെങ്കിലും തന്റെ ഫുള്‍ ക്വാട്ട പന്ത് എറിയുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന പ്രസിദ്ധ് കൃഷ്ണയും മത്സരത്തില്‍ പന്തെറിഞ്ഞ് ഒരു വിക്കറ്റ് നേടി. ബുമ്ര അയര്‍ലന്‍ഡ് പര്യടനത്തിലുണ്ടാവും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരെ മൂന്ന് ട്വന്റി 20യിലാണ് ഇന്ത്യ കളിക്കുക.

ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമിന് പുറത്താണ് ജസ്പ്രീത് ബുമ്ര. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷമാണ് പുറംവേദന ബുമ്ര റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ സംഭവിച്ച പരിക്കിന്റെ തുടര്‍ച്ചയായിരുന്നു ഇത്. ഇതിന് ശേഷം വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായ താരം ട്വന്റി 20 ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലൂടെ തിരിച്ചുവന്നെങ്കിലും രണ്ട് ടി20കളിലായി ആറ് ഓവറെ എറിയാനായുള്ളൂ.

ഇതിന് ശേഷം ടി20 ലോകകപ്പും ന്യൂസിലന്‍ഡ് പര്യടനവും ബംഗ്ലാദേശ് പര്യടനവും ശ്രീലങ്കയ്ക്ക് എതിരായ ഏകദിനങ്ങളും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും ഐപിഎല്‍ 2023 ഉം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും വിന്‍ഡീസ് പര്യടനവും നഷ്ടമായി.

സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ സുവര്‍ണാവസരം! ബെന്‍ സ്റ്റോക്‌സിന് സംഭവിച്ചത് വലിയ മണ്ടത്തരം