Asianet News MalayalamAsianet News Malayalam

ബുമ്രയുടെ പന്തില്‍ വിക്കറ്റ് പറക്കുന്ന കാഴ്ച്ച! അമ്പരപ്പ മാറാതെ ബെന്‍ ഡക്കറ്റ് - വീഡിയോ കാണാം

സ്‌കോര്‍ ബോര്‍ഡില്‍ 45 റണ്‍സുള്ളപ്പോള്‍ സാക് ക്രൗളിയുടെ (31) വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. പിന്നീട് ബെന്‍ ഡക്കറ്റ് (47) - പോപ്പ് സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത് ജസ്പ്രിത് ബുമ്രയായിരുന്നു.

watch video jasprit bumrah took ben ducket in hyderabad test
Author
First Published Jan 27, 2024, 3:52 PM IST

ഹൈദരാബാദ്: ഇന്ത്യക്കെതിരെ ഹൈദരാബാദ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ലീഡ് തിരിച്ചുപിടിച്ചിരുന്നു. 190 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്‌സിനെത്തിയ ഇംഗ്ലണ്ടിന് ഇപ്പോള്‍ 63 റണ്‍സിന്റെ ലീഡുണ്ട്. മൂന്നാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ അഞ്ചിന് 253 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സകോറായ 436നെതിരെ ഇപ്പോള്‍ അഞ്ചിന് 253 എന്ന നിലയിലാണ് ഇംഗ്ലണ്ട്. അവരുടെ തുടക്കം അത്ര നല്ലതായിരുന്നില്ല. 

സ്‌കോര്‍ ബോര്‍ഡില്‍ 45 റണ്‍സുള്ളപ്പോള്‍ സാക് ക്രൗളിയുടെ (31) വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. പിന്നീട് ബെന്‍ ഡക്കറ്റ് (47) - ഒല്ലി പോപ്പ് (പുറത്താവാതെ 106) സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത് ജസ്പ്രിത് ബുമ്രയായിരുന്നു. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ പന്തില്‍ ഡക്കറ്റ് ബൗള്‍ഡാവുകയായിരുന്നു. ആ പന്ത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താരത്തിന്റെ വിക്കറ്റ് പറക്കുന്ന വീഡിയോ കാണാം... 

നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 246നെതിരെ ഇന്ത്യ 436 റണ്‍സിന് പുറത്തായി. 87 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (86), യഷസ്വി ജെയ്‌സ്വാള്‍ (80) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് നാല് വിക്കറ്റെടുത്തു. റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

ഇന്ന് ജഡേജയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഏഴിന് 421 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് 15 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. തലേ ദിവസത്തെ സ്‌കോറിനോട് ആറ് റണ്‍സ് മാത്രം ചേര്‍ത്ത് ജഡേജയാണ് ആദ്യം മടങ്ങിയത്. റൂട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. രണ്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്. തൊട്ടടുത്ത പന്തില്‍ ജസ്പ്രിത് ബുമ്ര (0) ബൗള്‍ഡായി. അടുത്ത ഓവറില്‍ അക്സര്‍ പട്ടേലിനെ (44) റെഹാന്‍ ബൗള്‍ഡാക്കുകയും ചെയ്തു. മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു.

ക്രിസ്റ്റ്യാനോ ഇല്ല! ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച എട്ട് താരങ്ങളെ തിരഞ്ഞെടുത്ത് റൊണാള്‍ഡോ നസാരിയോ

Latest Videos
Follow Us:
Download App:
  • android
  • ios