ബുമ്രയ്‌ക്കെതിരെ ഫോറടിച്ചാണ് ബാല്‍ബിര്‍നി തുടങ്ങിയത്. എന്നാല്‍ അടുത്ത പന്തില്‍ താരം പുറത്തായി. ബാറ്റില്‍ തട്ടിയ പന്ത് നേരെ സ്റ്റംപിലേക്ക്. അഞ്ചാം പന്തില്‍ ടക്കേറും ബുമ്ര മടക്കി

ഡബ്ലിന്‍: 11 മാസങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ജസ്പ്രിത് ബുമ്ര. അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഒന്നാം ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ബുമ്ര വരവറിയിച്ചത്. രണ്ടാം പന്തില്‍ തന്നെ ആന്‍ഡ്രൂ ബാല്‍ബിര്‍നിയെ ബൗള്‍ഡാക്കിയാണ് ബുമ്ര തുടങ്ങിയത്. അഞ്ചാം പന്തില്‍ ലോര്‍കാന്‍ ടക്കറേയും (0) ബുമ്ര മടക്കിയയച്ചു. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബുമ്ര ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബുമ്ര തീക്കാറ്റയപ്പോള്‍ കടുത്ത തകര്‍ച്ച നേരിടുകയാണ് അയര്‍ലന്‍ഡ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ അഞ്ചിന് 57 എന്ന നിലയിലാണ് അയര്‍ലന്‍ഡ്. 

ബുമ്രയ്‌ക്കെതിരെ ഫോറടിച്ചാണ് ബാല്‍ബിര്‍നി തുടങ്ങിയത്. എന്നാല്‍ അടുത്ത പന്തില്‍ താരം പുറത്തായി. ബാറ്റില്‍ തട്ടിയ പന്ത് നേരെ സ്റ്റംപിലേക്ക്. അഞ്ചാം പന്തില്‍ ടക്കേറും ബുമ്ര മടക്കി. സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ക്യാച്ച്. വീഡിയോ കാണാം...

Scroll to load tweet…

ആദ്യ ഓവറിലേറ്റ ഇരട്ട പ്രഹരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയര്‍ലന്‍ഡിന് സാധിച്ചില്ല. അഞ്ചാം ഓവറില്‍ ഹാരി ടെക്റ്ററെ (9) പ്രസിദ്ധ് കൃഷ്ണ മടക്കി. തിലക് വര്‍മയ്ക്കായിരുന്നു ക്യാച്ച്. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഐറിഷ് ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിംഗും മടങ്ങി. രവി ബിഷ്‌ണോയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു സ്റ്റിര്‍ലിംഗ്. ഇപ്പോള്‍ മാകര്‍ക് അഡെയ്ര്‍ (), ക്വേര്‍ടിസ് കാംഫെര്‍ () എന്നിവരാണ് ക്രീസില്‍.

ഇന്ത്യന്‍ ടീം: റുതുരാജ് ഗെയ്കവാദ്, യശസ്വീ ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര, രവി ബിഷ്‌ണോയ്.

അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്ര്യൂ ബാല്‍ബില്‍നി, ലോര്‍കന്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, ക്വേര്‍ടിസ് കാംഫര്‍, ജോര്‍ജ് ഡോക്‌റെല്‍, മാര്‍ക് അഡെയ്ര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യംഗ്, ജോഷ്വാ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.

ഏഷ്യാ കപ്പ്: രാഹുല്‍ കളിക്കും, ശ്രേയസ് കളിക്കുമോ? അതിനിടെ സർപ്രൈസ്!