ലണ്ടന്‍: ആഷസില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇംഗ്ലീഷ് താരം ജോ ഡെന്‍ലി. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ അവരുടെ ക്യാപ്റ്റന്‍ ടിം പെയ്‌നിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്. ആര്‍ച്ചറുടെ ബൗണ്‍സര്‍ പുള്‍ ചെയ്യാനുള്ള ശ്രമമാണ് ഡെന്‍ലിയുടെ കൈകളില്‍ അവസാനിപ്പിച്ചത്. 

ആര്‍ച്ചറുടെ പന്ത് പുള്‍ ചെയ്യുമ്പോള്‍ പെയ്‌നിന് ഒരു നിയന്ത്രണവുമായില്ലായിരുന്നു. ആ സമയത്ത് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഡെന്‍ലി. ക്യാച്ചെടുക്കാന്‍ ഇടത്തോട് ചാടിയ ഡെന്‍ലി ഒറ്റകൈയില്‍  അതിമനോഹമായി പന്ത് കൈയിലൊതുക്കി. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് എന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം. ക്യാച്ചിന്റെ വീഡിയോ കാണാം.