ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ സ്റ്റീവ് സ്മിത്ത് പരിക്കേറ്റ് ക്രീസ് വിടുന്നതിന് മുമ്പ് രസകരമായ ചില നിമിഷങ്ങളുണ്ടായിരുന്നു. സ്മിത്ത് പന്ത് ലീവ് ചെയ്യുന്ന രംഗങ്ങളാണ് ഏറെ വൈറലായിരുന്നത്. ക്രീസില്‍ ഒരു പ്രത്യേക രീതിയില്‍ നൃത്തം ചെയ്യുന്ന പോലെയായിരുന്നത്. പിന്നാലെ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറില്‍ പരിക്കേറ്റ് സ്മിത്ത് ക്രീസ് വിട്ടു. തിരിച്ചെത്തിയെങ്കിലും പെട്ടന്ന് തന്നെ പുറത്താവുകയായിരുന്നു.

എന്നാല്‍ മറ്റൊരു രസകരമായ വീഡിയോ കൂടി പുറത്തിറങ്ങിയിരിക്കുയാണിപ്പോള്‍. ഇത്തവണ പ്രധാന കഥാപാത്രം ആര്‍ച്ചര്‍ തന്നെയാണ്. സ്മിത്തിന്റെ ബാറ്റിങ് ശൈലി അനുകരിച്ച് വീഡിയോ അല്‍പം കളറാക്കിയിരിക്കുകയാണ് ആര്‍ച്ചര്‍. അതും രണ്ടാം ടെസ്റ്റിലെ ആ രസകരമായ ലീവിങ്. വീഡിയോ കാണാം.