Asianet News MalayalamAsianet News Malayalam

ഒരോവറില്‍ ആറ് സിക്‌സടിച്ച മൂവരും മുബൈ ഇന്ത്യന്‍സ്; പൊള്ളാര്‍ഡിനെ സ്വാഗതം ചെയ്ത് ഗിബ്‌സ്- വീഡിയോ

ഒരോവറില്‍ ആറ് പന്തും സിക്‌സ് പായിച്ച മറ്റു രണ്ട് താരങ്ങളില്‍ ഒരാളാണ് ഗിബ്‌സ്. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗാണ് മറ്റൊരു താരം.

Watch video Kieron Pollard six sixes against Akila Dananjaya
Author
Cape Town, First Published Mar 4, 2021, 2:03 PM IST

കേപ്ടൗണ്‍: ഒരോവറില്‍ ആറ് സിക്‌സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ടി20 ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിനെ എലൈറ്റ് ലിസ്റ്റിലേക്ക് സ്വാഗതം ചെയ്ത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷലെ ഗിബ്‌സ്. ഒരോവറില്‍ ആറ് പന്തും സിക്‌സ് പായിച്ച മറ്റു രണ്ട് താരങ്ങളില്‍ ഒരാളാണ് ഗിബ്‌സ്. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗാണ് മറ്റൊരു താരം. ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെയായിരുന്നു യുവരാജിന്റെ സികസുകള്‍. 2007 ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ് സ്പിന്നര്‍ ഡാന്‍ വാന്‍ ബുങ്കെയ്‌ക്കെതിരെയായിരുന്നു ഗിബ്‌സിന്റെ ഷോട്ടുകള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിന്നീട് പൊള്ളാര്‍ഡാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 

ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ അകില ധനഞ്ജയ്‌ക്കെതിരെയാണ് പൊള്ളാര്‍ഡ് കൂറ്റന്‍ ഷോട്ടുകള്‍ പായിച്ചത്. എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍ എന്നിവരെ പുറത്താക്കി ഹാട്രിക് പൂര്‍ത്തിയാക്കിയിരുന്നു ധനഞ്ജയ. പൊള്ളാര്‍ഡിനെതിരെ പന്തെറിയാനെത്തുമ്പോള്‍ രണ്ട് ഓവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു താരം. വിന്‍ഡീസ് ആവട്ടെ മൂന്നിന 52 എന്ന നിലയിലും. എന്നാല്‍ ആ സിക്‌സുകള്‍ വിന്‍ഡീസിനെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നു. വീഡിയോ കാണാം...

ഇതോടെയാണ് ഗിബ്‌സ്, പൊള്ളാര്‍ഡിനെ എലൈറ്റ് ലിസ്റ്റിലേക്ക് സ്വാഗതം ചെയ്തത്. ആറ് സിക്‌സുകള്‍ നേടിയ താരങ്ങളെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചുണ്ടെന്നും ഗിബ്‌സ് ട്വീറ്റില്‍ പ്രത്യേകം എടുത്ത് പ്‌റയുന്നുണ്ട്. ട്വീറ്റ് ഇങ്ങനെ... ''1.2.3... മുംബൈ ഇന്ത്യന്‍സിനെ പ്രതിനിധീകരിച്ചവരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറില്‍ ആറ് സിക്‌സും നേടിയത്. കീറണ്‍ പൊള്ളാര്‍ഡ്... താങ്കള്‍ക്ക് ആ പട്ടികയിലേക്ക് സ്വാഗതം.'' ഗിബ്‌സ് കുറിച്ചിട്ടു. ഹാഷ് ടാഗില്‍ യുവരാജ് സിംഗിന്റെ പേരും പറഞ്ഞിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെ മെന്‍ഷന്‍ ചെയ്താണ് ട്വീറ്റ് ഇട്ടിരിക്കുന്നത്. 

11 പന്തില്‍ 38 റണ്‍സെടുത്ത പൊള്ളാര്‍ഡിന്റെ ബാറ്റിങ് മികവില്‍ വിന്‍ഡീസ് നാലു വിക്കറ്റ് ജയം സ്വന്തമാക്കി. ശ്രീലങ്ക യുടെ 132 റണ്‍സിന്റെ വിജയലക്ഷ്യം വിന്‍ഡീസ് 41 പന്ത് ശേഷിക്കെ മറികടന്നു. ജേസണ്‍ ഹോള്‍ഡര്‍ (29), എവിന്‍ ലൂയിസ് (28), ലെന്‍ഡല്‍ സിമണ്‍സ് (26) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് പതും നിസങ്ക (39), നിരോഷന്‍ ഡിക്ക്‌വെല്ല (33) എന്നിവരാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
 

Follow Us:
Download App:
  • android
  • ios