പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇഷാൻ കിഷനെ പുറത്താക്കാൻ മാർക്കോ ജാൻസൻ എടുത്ത അവിശ്വസനീയമായ ഒറ്റക്കൈയ്യൻ ക്യാച്ച് കളിയിലെ നിർണായക നിമിഷമായി. 

ചണ്ഡീഗഢ്: മുല്ലാന്‍പൂരിലെ പുതിയ ചണ്ഡീഗഢ് സ്റ്റേഡയിത്തില്‍ നടന്ന പഞ്ചാബ് കിങ്സ് - സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തില്‍ ആരാധകരെ അമ്പരപ്പിച്ച് മാര്‍ക്കോ ജാന്‍സന്റെ അവിശ്വസനീയ ക്യാച്ച്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ഇഷാന്‍ കിഷനെ പുറത്താക്കാന്‍ ജാന്‍സന്‍ എടുത്ത ആ ക്യാച്ച്, കളിയിലെ ഏറ്റവും നിര്‍ണായകമായ നിമിഷമായി മാറി. മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഹൈദരാബാദിന്റെ വേഗത കുറയ്ക്കാനും പഞ്ചാബിന് ആത്മവിശ്വാസം നല്‍കാനും ക്യാച്ച് സഹായിച്ചു.

ആ അവിശ്വസനീയ ക്യാച്ച്

മത്സരത്തിന്റെ 14-ാം ഓവറിലായിരുന്നു ആ വിസ്മയ നിമിഷം. ഇഷാന്‍ കിഷന്‍ ലോങ്-ഓണിന് മുകളിലൂടെ പായിച്ച പന്ത് സിക്‌സറിലേക്ക് എന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ അതിവേഗം ഓടിയെത്തിയ മാര്‍ക്കോ ജാന്‍സന്‍, ബൗണ്ടറി ലൈനിന് തൊട്ടടുത്ത് വച്ച് ഉയര്‍ന്നുചാടി ഒറ്റക്കൈയ്യില്‍ പന്ത് കൈപ്പിടിയിലൊതുക്കി. തന്റെ ശരീരം ബൗണ്ടറി ലൈനില്‍ തൊടുന്നില്ലെന്ന് ഉറപ്പുവരുത്തിയ ജാന്‍സന്റെ ഏകാഗ്രതയും കായികക്ഷമതയും കാണികളെയും സഹതാരങ്ങളെയും ഒരുപോലെ ഞെട്ടിച്ചു. വീഡിയോ...

Scroll to load tweet…

ബൗളര്‍ അര്‍ഷ്ദീപ് സിംഗ് അവിശ്വസനീയതയോടെയാണ് ഇത് നോക്കിനിന്നത്. തന്റെ തന്നെ പ്രകടനത്തില്‍ അത്ഭുതം തോന്നിയ ജാന്‍സന്‍ ചിരിച്ചുകൊണ്ടാണ് സഹതാരങ്ങള്‍ക്കൊപ്പം വിജയം ആഘോഷിച്ചത്. ഇഷാനും കിഷനും ആ ക്യാച്ച് വിശ്വസിക്കാനായില്ല. നേരത്തെ ഹെന്റിച്ച് ക്ലാസന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ നിരാശയിലായിരുന്ന പഞ്ചാബ് ടീമിന് ഈ ക്യാച്ച് പുതിയ ഊര്‍ജ്ജം നല്‍കി.

തകര്‍ത്തടിച്ച് ഓപ്പണിംഗ് സഖ്യം

മത്സരത്തില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ആറ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. ഒന്നാം വിക്കറ്റില്‍ അഭിഷേക് ശര്‍മ (74) - ട്രാവിസ് ഹെഡ് (38) എന്നിവര്‍ 120 റണ്‍സ് നേടി. എട്ട് ഓവറിലായിരുന്നു ഇത്രയും റണ്‍സ്. എന്നാല്‍ പിന്നീട് ആ മികവ് തുടരാന്‍ ഹൈദരാഹാബാദിന് സാധിച്ചില്ല. ഹെന്റിച്ച് ക്ലാസന്‍ (33 പന്തില്‍ 39), ഇഷാന്‍ കിഷന്‍ (17 പന്തില്‍ 27), അനികേത് വര്‍മ (9 പന്തില്‍ 18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

YouTube video player