കേക്കുമായി ഗാലറിയില്‍ എത്തിയ ആരാധകര്‍ ഷമിയെ കേക്ക് മുറിക്കാന്‍ ക്ഷണിക്കുകയായിരുന്നു. പരിക്ക് കാരണം ഷമി നാലാം ടെസ്റ്റില്‍ കളിക്കുന്നില്ല.  

ലണ്ടന്‍: ഓവല്‍ ടെസ്റ്റിനിടെ ആരാധകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. ഗാലറിയില്‍ ആരാധകര്‍ കൊണ്ടുവന്ന കേക്ക് മുറിച്ചാണ് ഷമി പിറന്നാള്‍ സന്തോഷം പങ്കുവച്ചത്. കേക്കുമായി ഗാലറിയില്‍ എത്തിയ ആരാധകര്‍ ഷമിയെ കേക്ക് മുറിക്കാന്‍ ക്ഷണിക്കുകയായിരുന്നു. പരിക്ക് കാരണം ഷമി നാലാം ടെസ്റ്റില്‍ കളിക്കുന്നില്ല. 

ഓവലില്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ബൗണ്ടറി ലൈനിന് സമീപം ഡ്രിങ്ക്സുമായി ഷമി എത്തിയപ്പോഴാണ് ഇന്ത്യന്‍ ആരാധകരില്‍ ഒരാള്‍ കേക്ക് പുറത്തെടുത്തത്. ഷമി കേക്ക് മുറിക്കാനെത്തിയതോടെ ഇംഗ്ലീഷ് ആരാധകരും ആശംസകളുമായെത്തി. വീഡിയോ കാണാം... 

Scroll to load tweet…

ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകള്‍ കളിച്ച ഷമി 11 വിക്കറ്റുകളാണ് വീഴ്ത്തിയത്. അഞ്ച് വിക്കറ്റുകള്‍ നേടിയാല്‍ 200 വിക്കറ്റുകളെന്ന നേട്ടം പൂര്‍ത്തിയാക്കാന്‍ ഷമിക്കാവും.