ചെന്നൈ: പരീക്ഷണങ്ങളുടെ വേദിയാവുകയാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗ്. നേരത്തെ ആര്‍. അശ്വിന്റെ ബൗളിങ് ആക്ഷന്‍ ചര്‍ച്ചയായിരുന്നു. വിചിത്ര ആക്ഷനാണ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്. ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്റെ ക്യാപ്റ്റനായ അശ്വിന്‍ ഇന്ന് റുബി ത്രിച്ചി വാരിയേഴ്‌സിനെതിരേയും വ്യത്യസ്തമായ രീതിയിലാണ് പന്തെറിഞ്ഞത്. എന്നാല്‍ ഓവര്‍ നേരിട്ട ഇന്ത്യന്‍ ടെസ്റ്റ് താരം മുരളി വിജയും വെറുതെയിരുന്നില്ല. 

വലങ്കയ്യന്‍ ബാറ്റ്‌സ്മാനായ വിജയ് പെട്ടന്ന് ഇടങ്കയ്യനായി മാറി. അശ്വിന്‍ എറിഞ്ഞ പതിനാറാം ഓവറിലായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ മറുതന്ത്രം. ആ ഓവറില്‍ അശ്വിനെതിരെ വിജയ് ഒരു സിക്‌സ് നേടുകയും ചെയ്തു. രസകരമായ സംഭവത്തിന്റെ വീഡിയോ കാണാം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ത്രിച്ചി വാരിയേഴ്‌സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. വിജയ് 62 പന്തില്‍ 99 റണ്‍സ് നേടി പുറത്തായി.