ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം ഫിനിഷിംഗ് റോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹെറ്റ്മയേര്‍ പുറത്തെടുത്തത്. അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തുക അത്ര എളുപ്പമാവില്ല. ഹെറ്റ്മയേറുടെ അഭാവത്തില്‍ ജയിംസ് നീഷാമിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
മുംബൈ: ഐപിഎല്‍ (IPL 2022) പ്ലേ ഓഫിനായുള്ള മത്സരം മുറുകുന്നതിനിടെ രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) കനത്ത തിരിച്ചടി. അവരുടെ വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയേര്‍ (Shimron Hetmyer) നാട്ടിലേക്ക് തിരിച്ചു. ആദ്യത്തെ കുട്ടിയുടെ ജനനത്തെ തുടര്‍ന്നാണ് അദ്ദേഹം ബയോബബിള്‍ വിട്ട് നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. ജോസ് ബട്‌ലര്‍ കഴിഞ്ഞാല്‍ അവരുടെ നിര്‍ണായക താരമായ ഹെറ്റ്മയേര്‍ മടങ്ങുന്നത് സഞ്ജുവിനും സംഘത്തിനും കടുത്ത തിരിച്ചടിയാണ്.
ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം ഫിനിഷിംഗ് റോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹെറ്റ്മയേര്‍ പുറത്തെടുത്തത്. അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തുക അത്ര എളുപ്പമാവില്ല. ഹെറ്റ്മയേറുടെ അഭാവത്തില്‍ ജയിംസ് നീഷാമിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഹെറ്റ്മെയര്‍ നാട്ടിലേക്ക് മടങ്ങുന്നതിന്റെ വീഡിയോ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ രാജസ്ഥാന്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ കാണാം...
നിലവില്‍ 11 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി രാജസ്ഥാന്‍ മൂന്നാമതാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ പോലും രാജസ്ഥാന് നില ഭദ്രമാക്കും. രണ്ട്് മത്സരങ്ങള്‍ ജയിച്ചാല്‍ ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാം. ഇതിനിടൊണ് ഹെറ്റ്മയേറുടെ മടക്കം. രാജസ്ഥാനായി ഇതുവരെ 11 മത്സരത്തില്‍ നിന്ന് 291 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഏഴ് തവണയും താരം പുറത്താവാതെ നിന്നു.
പുറത്താവാതെ നേടിയ 59 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 166.28 എന്ന വമ്പന്‍ സ്ട്രൈക്കറേറ്റിലാണ് ഇത്തവണ ഹെറ്റ്മെയറുടെ പ്രകടനം. രണ്ട് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമാവുമെന്നാണ് കണക്കുകൂട്ടല്‍. മടങ്ങിയെത്തിയാല്‍ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കേണ്ടി വരും. കോവിഡില്ലെന്ന് ഉറപ്പാക്കിയാല്‍ മാത്രമെ ഹെറ്റ്മയേര്‍ക്ക് കളിക്കാനാവൂ.
ബുധനാഴ്ച്ച ഡല്‍ഹി കാപിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. തുടര്‍ന്ന് 15ന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. 20ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായും രാജസ്ഥാന് മത്സരമുണ്ട്.
