രണ്ട് ഓവര്‍ മാത്രമെറിഞ്ഞ രവി ബിഷ്‌ണോയ് ഒരു വിക്കറ്റെടുത്തിരുന്നു. എട്ട് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഗുജറാത്തിന്റെ ഇംപാക്റ്റ് പ്ലയറായി കളിച്ച കെയ്ന്‍ വില്യംസണെയാണ് ബിഷ്‌ണോയ് പുറത്താക്കിയത്.

ലഖ്‌നൗ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ജയിച്ചിരുന്നു. ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ലഖ്‌നൗ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 164 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. ഗുജറാത്തിന് 18.5 ഓവറില്‍ 130 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റെടുത്ത പേസര്‍ യാഷ് താക്കൂറും മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയുമാണ് ഗുജറാത്തിനെ തകര്‍ത്തത്. 

രണ്ട് ഓവര്‍ മാത്രമെറിഞ്ഞ രവി ബിഷ്‌ണോയ് ഒരു വിക്കറ്റെടുത്തിരുന്നു. എട്ട് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഗുജറാത്തിന്റെ ഇംപാക്റ്റ് പ്ലയറായി കളിച്ച കെയ്ന്‍ വില്യംസണെയാണ് ബിഷ്‌ണോയ് പുറത്താക്കിയത്. അഞ്ച് പന്തുകള്‍ നേരിട്ട വില്യംസണ് ഒരു റണ്ണുമായി മടങ്ങുകയായിരുന്നു. ഒരു തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ബിഷ്‌ണോയ് വില്യംസണെ മടക്കുന്നത്. ആ ക്യാച്ചിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം...

Scroll to load tweet…

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പോയന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പിന്തള്ളി ലഖ്‌നൗ മൂന്നാം സ്ഥാനത്തേക്ക് കയറി. ഒന്നാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സും രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണുള്ളത്. തോറ്റെങ്കിലും ഗുജറാത്ത് മുംബൈക്ക് മുന്നില്‍ ഏഴാം സ്ഥാനത്താണ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 164 റണ്‍സ് മാത്രമെടുത്തപ്പോള്‍ ഗുജറാത്ത് അനായാസം ലക്ഷ്യത്തിലെത്തുമെന്ന് കരുതി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന ഓപ്പണിംഗ് വിക്കറ്റില്‍ ആറോവറില്‍ 54 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും പവര്‍ പ്ലേയിലെ അവസാന പന്തില്‍ ഗില്‍ മടങ്ങി. 21 പന്തില്‍ 19 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. 

മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ആദ്യ പതിനഞ്ചില്‍ പോലുമില്ല! റണ്‍വേട്ടയില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി ഗില്‍

അതോടെ ഗുജറാത്തിന് അടിതെറ്റി. ബി ആര്‍ ശരത്തിനെയും (2), പിന്നാലെ സായ് സുദര്‍ശനെയും(31) ക്രുനാല് പാണ്ഡ്യ മടക്കിയതോടെ 54-0ല്‍ നിന്ന് 61-4ലേക്ക് ഗുജറാത്ത് വീണു. പിടിച്ചു നില്‍ക്കാന്‍ നോക്കിയ വിജയ് ശങ്കറെ (17) മടക്കിയ യാഷ് താക്കൂര്‍ പിന്നാലെ റാഷിദ് ഖാനെയും (0) വീഴ്ത്തി ഗുജറാത്തിന്റെ പ്രതീക്ഷ കെടുത്തി. 25 പന്തില്‍ 30 റണ്‍സെടുത്ത രാഹുല്‍ തെവാത്തിയക്ക് ഗുജറാത്തിന്റെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു.