മറുപടി ബാറ്റിംഗില്‍ നായകന്‍ രോഹിത് ശര്‍മ്മ സ്വയം മാറി ഇഷാന്‍ കിഷന് ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം അവസരം കൊടുത്തു. എന്നാല്‍ ഗില്ലിന്റെ (16 പന്തില്‍ 17) ഇന്നിംഗ്സ് നാല് ഓവറിനപ്പുറം നീണ്ടില്ല.
ബാര്‍ബഡോസ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് മധ്യനിര ബാറ്റര്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറെ തിരിച്ചുവിളിക്കുകയായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഹെറ്റ്‌മെയര്‍ വിന്‍ഡീസ് ഏകദിന ടീമില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി പുറത്തെടുത്ത ഭേദപ്പെട്ട പ്രകടനമാണ് ഹെറ്റ്‌മെയറെ വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തിച്ചത്.ഐപിഎല്ലില്‍ രാജസ്ഥാനായി 13 ഇന്നിംഗ്‌സില്‍ ഹെറ്റ്‌മെയര്‍ 299 റണ്‍സടിച്ചിരുന്നു. 2021 ജൂലായില്‍ ഓസ്‌ട്രേലിയക്കെതിരെ ആണ് ഹെറ്റ്‌മെയര്‍ അവസാനമായി വിന്‍ഡീസ് ഏകദിന ടീമില്‍ കളിച്ചത്.
എന്നാല്‍ തിരിച്ചുവരവില്‍ തിളങ്ങാന്‍ ഹെറ്റ്‌മെയര്‍ക്ക് സാധിച്ചില്ല. 19 പന്തില്‍ 11 റണ്‍സ് മാത്രമെടുത്ത ഹെറ്റ്‌മെയറെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കുകയായിരുന്നു. അതിന് മുമ്പുള്ള ജഡേജയുടെ ഓവറില്‍ ബൗണ്ടറി നേടാന്‍ ഹെറ്റ്‌മെയര്‍ക്കായിരുന്നു. എന്നാല്‍ മറ്റൊരു ഫോറിന് കൂടി ശ്രമിക്കുമ്പോഴാണ് താരം ബൗള്‍ഡാകുന്നത്. സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയും സ്റ്റംപ് തെറിക്കുകയും ചെയ്യും. വീഡിയോ കാണാം...
ബാര്‍ബഡോസില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 23 ഓവറില്‍ 114 റണ്‍സില്‍ തളയ്ക്കുകയായിരുന്നു ഇന്ത്യന്‍ ബൗളിംഗ് നിര. ടീം ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും ഹാര്‍ദിക് പാണ്ഡ്യയും മുകേഷ് കുമാറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി. നായകന്‍ ഷായ് ഹോപ് മാത്രമാണ് വിന്‍ഡീസിനായി പൊരുതിനോക്കിയത്. മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപിന്റെ നാല് വിക്കറ്റ് നേട്ടം.
മറുപടി ബാറ്റിംഗില്‍ നായകന്‍ രോഹിത് ശര്‍മ്മ സ്വയം മാറി ഇഷാന്‍ കിഷന് ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം അവസരം കൊടുത്തു. എന്നാല്‍ ഗില്ലിന്റെ (16 പന്തില്‍ 17) ഇന്നിംഗ്സ് നാല് ഓവറിനപ്പുറം നീണ്ടില്ല. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ ബ്രാണ്ടന്‍ കിംഗിനായിരുന്നു ക്യാച്ച്. മൂന്നാം നമ്പറിലും രോഹിത് ക്രീസിലെത്തിയില്ല. പകരമെത്തിയ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 19) നന്നായി തുടങ്ങിയെങ്കിലും ഗുഡകേഷ് മോട്ടീയെ സ്വീപ് കളിക്കാന്‍ ശ്രമിച്ച് എല്‍ബിയില്‍ മടങ്ങി.
നാലാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഏഴ് പന്തില്‍ അഞ്ച് റണ്ണെടുത്ത് പുറത്തായി. അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനെയും (46 പന്തില്‍ 52) മോട്ടീ മടക്കി. നാല് പന്തില്‍ ഒരു റണ്ണുമായി ഷര്‍ദുല്‍ ഠാക്കൂറും മടങ്ങി. രവീന്ദ്ര ജഡേജയും (16), രോഹിത് ശര്‍മ്മയും (12) കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയിപ്പിക്കുകയായിരുന്നു.
'സഞ്ജു സാംസണ്‍ ഇലവനില്‍ വരാന്‍ ഈയൊരു വഴിയേയുള്ളൂ'; ടീം ഇന്ത്യയെ ട്രോളിക്കൊന്ന് മുന്‍ താരം
