നവി മുംബൈയിലെ റിലയന്‍സ് കോര്‍പ്പറേറ്റ് പാര്‍ക്കിലായിരുന്നു പരിശീലനം.

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യ 15 അംഗ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ഒരുമിച്ച് പരിശീലനം നടത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും. നേരത്തെ, മുംബൈയുടെ രഞ്ജി ട്രോഫി ടീമിനൊപ്പവും രോഹിത് പരിശീലനം നടത്തിയിരുന്നു. അതിന് ശേഷമാണ് രോഹിത് മുംബൈ ഇന്ത്യന്‍സ് ടീമംഗങ്ങള്‍ക്കൊപ്പം പരിശീലിക്കുന്ന വീഡിയോ പുറത്തുവന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് രോഹിത്തിന് പന്തെറിയുന്നത്.

നവി മുംബൈയിലെ റിലയന്‍സ് കോര്‍പ്പറേറ്റ് പാര്‍ക്കിലായിരുന്നു പരിശീലനം. മുംബൈ ഇന്ത്യന്‍സ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു വീഡിയോയില്‍, ഗ്രൗണ്ടിലെ ലൈറ്റുകള്‍ക്ക് കീഴില്‍ തുറന്ന നെറ്റ്സില്‍ ഇരുവരും പരിശീലനം നടത്തുകയായിരുന്നു. ഹാര്‍ദിക്കിന്റെ പന്തുകള്‍ രോഹിത് ഗംഭീരമായി പ്രതിരോധിക്കുന്നതും ചിലത് കവറിലൂടെ ബൗണ്ടറിയിലേക്ക് പായിക്കുന്നതും കാണാം. വീഡിയോ...

View post on Instagram

രോഹിത്തിനും ഹാര്‍ദിക്കിനും ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ സ്ഥാനമുറപ്പാണ്. ശനിയാഴ്ച ക്യാപ്റ്റനും മുഖ്യ പരിശീലകനുമായ അജിത് അഗാര്‍ക്കറും പങ്കെടുക്കുന്ന പത്രസമ്മേളനത്തില്‍ ഇന്ത്യയുടെ ടീം പ്രഖ്യാപനമുണ്ടാവും. ഓസ്ട്രേലിയയില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 31 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ സാധിച്ചതെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തിളങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് രോഹിത്. 

ഏകദിന ലോകകപ്പില്‍ രോഹിത് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 120-ല്‍ കൂടുതല്‍ സ്ട്രൈക്ക് റേറ്റോടെ 597 റണ്‍സ് അടിച്ചുകൂട്ടി. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. 2024ല്‍ ശ്രീലങ്കയില്‍ ഏകദിന പരമ്പര തോറ്റെങ്കിലും മൂന്ന് ഇന്നിംഗ്സുകളില്‍ നിന്ന് 157 റണ്‍സ് നേടിയ രോഹിത് പരമ്പരയിലെ ടോപ് സ്‌കോററായിരുന്നു. 

ആശങ്കകള്‍ക്ക് വിരാമം! ബുമ്രയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം; ഐസിസി ചാംപ്യന്‍സ് ട്രോഫി കളിക്കും

അതേസമയം, 31 കാരനായ ഹാര്‍ദിക് ഏകദിന ലോകകപ്പിന് ശേഷം ആദ്യ 50 ഓവര്‍ മത്സരം കളിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഹാര്‍ദിക് കളിക്കും. 2023 ഒക്ടോബറില്‍ കണങ്കാലിന് പരിക്കേറ്റ് ഏകദിന ലോകകപ്പില്‍ നിന്ന് പുറത്തായതിന് ശേഷം പാണ്ഡ്യയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്യമായ സമയം നഷ്ടമായിരുന്നു.