Asianet News MalayalamAsianet News Malayalam

ഇനിയും കൂവരുത്, അടങ്ങൂ! ഹാര്‍ദിക്കിനെ കൂവിയവരോട് അഭ്യര്‍ത്ഥിച്ച് രോഹിത് ശര്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ടോസ് സമയത്ത് തുടങ്ങിയ കൂവല്‍ ബാറ്റിംഗിനെത്തിയപ്പോഴും പിന്നീട് ഫീല്‍ഡ് ചെയ്തപ്പോഴും ഉണ്ടായിരുന്നു. ഹാര്‍ദിക് ഫീല്‍ഡ് ചെയ്തപ്പോഴുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

watch video rohit sharma requests mumbai indians fans to stop booed hardik pandya
Author
First Published Apr 2, 2024, 8:34 PM IST

മുംബൈ: ഐപിഎല്ലില്‍ ഹോം ഗ്രൗണ്ടിലിറങ്ങിയപ്പോഴും മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് നേരെ കൂവലും പരിഹാസവുമുണ്ടായിരുന്നു. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണൊപ്പം ടോസിനായി ഇറങ്ങിയ ഹാര്‍ദിക്കിനെ അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ പേരെടുത്ത് പറഞ്ഞപ്പോഴാണ് വാംഖഡെയിലെ കാണികള്‍ കൂവിയത്. അതിന് മുമ്പുള്ള രണ്ട് മത്സരങ്ങളിലും ഹാര്‍ദിക്കിന് കൂവലുണ്ടായിരുന്നു. 

ടോസ് സമയത്ത് തുടങ്ങിയ കൂവല്‍ ബാറ്റിംഗിനെത്തിയപ്പോഴും പിന്നീട് ഫീല്‍ഡ് ചെയ്തപ്പോഴും ഉണ്ടായിരുന്നു. ഹാര്‍ദിക് ഫീല്‍ഡ് ചെയ്തപ്പോഴുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. വാംഖഡെയിലെ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ ഹാര്‍ദിക്കിനെ കൂവിയപ്പോള്‍ അടങ്ങിയിരിക്കാന്‍ പറയുകയായിരുന്നു രോഹിത്. ഈ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ കാണാം... 

ടോസ് സമയത്ത്, മുംബൈയിലെ കാണികളോട് അല്‍പം മര്യാദ കാട്ടൂവെന്നും മുംബൈ നായകന് വലിയൊരു കൈയടി കൊടുക്കൂവെന്നും മഞ്ജരേക്കര്‍ പറഞ്ഞപ്പോഴും കാണികള്‍ കൂവല്‍ ആവര്‍ത്തിക്കുകയായിരുന്നു. ടോസിനുശേഷം ജിയോ സിനിമയില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞത് ഒരു ഹോം ക്യാപ്റ്റനെ കാണികള്‍ ഇങ്ങനെ കൂവുന്നത് കാണുന്നത് ആദ്യമായി കാണുകയാണെന്നായിരുന്നു. കാണികളുടെ കൂവലിനോട് കൃത്രിമ ചിരിയോടെയായിരുന്നു ഹാര്‍ദ്ദിക്കിന്റെ പ്രതികരണം.

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്മാരേക്കാള്‍ എത്രയോ മികച്ചവന്‍! സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിയെ വാഴ്ത്തി ആരാധകര്‍

ഹാര്‍ദ്ദിക്കിനെ കൂവുന്നവരെ സ്റ്റേഡിയത്തിന് പുറത്താക്കാന്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തകള്‍ ഇന്നലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നിഷേധിച്ചിരുന്നു. ബിസിസിഐ നല്‍കി മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ് നടപ്പാക്കുകയെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ മുംബൈ ഇന്ത്യന്‍സ് ആദ്യമായാണ് ഹോം മത്സരത്തിനിറങ്ങിയത്. 

മത്സരം ആറ് വിക്കറ്റിന് മുംബൈ തോറ്റു. ടോസ് നഷ്ടപ്പട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക്  നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Latest Videos
Follow Us:
Download App:
  • android
  • ios