രവീന്ദ്ര ജഡേജ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. നാലാമനായി ക്രീസിലെത്തിയ ജഡേജ 29 പന്തില്‍ 35 റണ്‍സാണ് നേടിയത്. ഹാര്‍ദിക്കിനൊപ്പം 52 നേടിയശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്.
ദുബായ്: ഏഷ്യാ കപ്പില്‍ ത്രസിപ്പിക്കുന്ന ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. അതും ചിരവൈരികളായ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.5 ഓവറില്‍ 147 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.4 അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
മൂന്ന് വിക്കറ്റ് നേടുന്നതിനൊപ്പം 17 പന്തില്‍ 33 പുറത്താവാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഹീറോ. പ്ലയര്‍ ഓഫ് ദ മാച്ചും ഹാര്‍ദിക്കായിരുന്നു. രവീന്ദ്ര ജഡേജ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. നാലാമനായി ക്രീസിലെത്തിയ ജഡേജ 29 പന്തില്‍ 35 റണ്‍സാണ് നേടിയത്. ഹാര്‍ദിക്കിനൊപ്പം 52 നേടിയശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്.
മത്സരശേഷം ഒരു രസകരമായ സംഭവമുണ്ടായി. ജഡേജയെ ഇന്റര്‍വ്യൂ ചെയ്തത് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറാണ്. മഞ്ജരേക്കറുടെ ചോദ്യം ഏറെ വൈറലായി. ''നിങ്ങള്‍ക്ക് എന്നോട് സംസാരിക്കുന്നതില്‍ ഓക്കേ അല്ലേ, ജഡ്ഡു? ഇതായിരുന്നു മഞ്ജരേക്കറുടെ ആദ്യ ചോദ്യം.
ജഡേജ 'അതേ, അതേ തീര്‍ച്ചയായും...' എന്നുള്ള മറുപടിയും നല്‍കി. വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ കാണാം...
കഴിഞ്ഞകാലങ്ങളില്‍ ജഡേജയും മഞ്ജരേക്കറും അത്ര രസത്തിലല്ലായിരുന്നു. 2019 ഏകദിന ലോകകപ്പിനിടെ മഞ്ജരേക്കര്‍ ജഡേജയെ അത്രയൊന്നും കഴിവില്ലാത്ത ക്രിക്കറ്റര്‍ എന്ന് പറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ചവനെങ്കിലും ഏകദിന ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ജഡേജ അത്ര പോരെന്നുള്ള രീതിയിലായിരുന്നു മഞ്ജരേക്കറുടെ സംസാരം. ഇതിന് സോഷ്യല്‍ മീഡിയയില്‍ തന്നെ ജഡേജ മറുപടി കൊടുക്കുകയും ചെയ്തു. പിന്നീട് മഞ്‌ജേരക്കര്‍ക്ക് തന്റെ വാക്കുകളെ തിരുത്തേണ്ടി വന്നിരുന്നു.
