സിക്‌സെന്നുറപ്പിച്ച് ഷോട്ടായിരുന്നു അത്. എന്നാല്‍ ബൗണ്ടറി ലൈനില്‍ ഓടിയെത്തിയ സഞ്ജു അതിശയകരമായി പന്ത് പിടിച്ചെടുത്ത് ഗ്രൗണ്ടിലേക്കിട്ടു.

സിഡ്‌നി: ഒാസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനവുമായി സഞ്ജു സാംസണ്‍. ബൗണ്ടറിലൈനിലാണ് സഞ്ജു അസാമാന്യ മെയ്‌വഴക്കത്തോടെ നാല് റണ്‍ ടീമിന് വേണ്ടി സേവ് ചെയ്തത്. ഷാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ പതിനാലാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം. താക്കൂറിന്റെ ലെങ്ത് ബോള്‍ മിഡ് വിക്കറ്റിലൂടെ സിക്‌സ് പറത്താന്‍ നോക്കിയതായിരുന്നു മാക്‌സ്‌വെല്‍. 

സിക്‌സെന്നുറപ്പിച്ച് ഷോട്ടായിരുന്നു അത്. എന്നാല്‍ ബൗണ്ടറി ലൈനില്‍ ഓടിയെത്തിയ സഞ്ജു അതിശയകരമായി പന്ത് പിടിച്ചെടുത്ത് ഗ്രൗണ്ടിലേക്കിട്ടു. നാല് റണ്‍സാണ് താരം സേവ് ചെയ്തത്. സിക്‌സെന്നുള്ള മാക്‌സ്‌വെല്‍ ഓടാന്‍ പോലും മടിച്ചുനില്‍ക്കുകയായിരുന്നു. വീഡിയോ കാണാം...

Scroll to load tweet…

അധികം വൈകാതെ സഞ്ജുവിനെ പ്രശംസിച്ച് ഐസിസിയെത്തി. സൂപ്പര്‍ സഞ്ജു എന്നായിരുന്നു ഐസിസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നല്‍കിയ ക്യാപ്ഷന്‍. 

Scroll to load tweet…

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സും സഞ്ജു പേര് പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തു. സഞ്ജു സാംസണിനേയും സ്‌പൈഡര്‍മാനേയും ആരെങ്കിലും ഒരു മുറിയില്‍ വച്ച് കണ്ടിട്ടുണ്ടോ എന്നായിരുന്നു നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ചോദ്യം. ട്വീറ്റ് കാണാം.

Scroll to load tweet…

ആദ്യമായിട്ടില്ല സഞ്ജു ഇത്തരത്തിലുള്ള ഫീല്‍ഡിങ് പ്രകടനങ്ങള്‍ നടത്തുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍സ്) സഞ്ജു ഇതേ പ്രകടനം പുറത്തെടുത്തിരുന്നു. മാത്രമല്ല, കഴിഞ്ഞ ന്യൂസിലന്‍ഡ് പ്രകടനത്തിലും താരം ഇതേ പ്രകടനം ആവര്‍ത്തിച്ചു.

Scroll to load tweet…