33 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്ന സ്ജുവാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

ലഖ്‌നൗ: ഐപിഎഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ വിജയത്തിന് ശേഷം രാജസ്ഥന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറാലായത്. ഒരിക്കല്‍ പോലു ഗ്രൗണ്ടില്‍ അമിതാഹ്ളാദം കാണിക്കാത്ത താരമാണ് സഞ്ജു. എപ്പോഴും ശാന്തനായിട്ടാണ് സഞ്ജുവിനെ കാണാറുള്ളത്. എന്നാല്‍ ലഖ്ൗവിനെതിരായ മത്സരത്തില്‍ അതിന് മാറ്റമുണ്ടായി. ഇന്നലെ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ 197 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ രാജസ്ഥാന്‍ 19 ഓവറല്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

33 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജുവാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. 34 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ധ്രുവ് ജുറലിന്റെ ഇന്നിംഗ്‌സും എടുത്തുപറയണം. ഇരുവരും 121 റണ്‍സാണ് കൂട്ടിചേര്‍ത്തത്. വിജയറണ്‍സിനെ പിന്നാലെയാണ് ഇന്നേവരെ ഒരിക്കലും കാണാത്ത സഞ്ജുവിനെ ക്രിക്കറ്റ് ലോകം കണ്ടത്.

റിഷഭ് പന്തിനെ മറികടന്ന് സഞ്ജു സാംസണ്‍! ജനപ്രീതിയില്‍ ആദ്യ മൂന്നില്‍ ഇന്ത്യയുടെ ഇതിഹാസ താരങ്ങള്‍

ആഘോഷത്തെ കുറിച്ച് പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷാ ഭോഗ്ലെ സംസാരിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ ഒരു സുപ്രധാന പ്രഖ്യാപനമുണ്ടാവാമെന്ന (ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷന്‍) തോന്നല്‍ സഞ്ജുവിനുണ്ടായിരിക്കാമെന്ന് ഭോഗ്ലെ വ്യക്തമാക്കി. ടി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജു നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് കെവിന്‍ പീറ്റേഴ്‌സണണും വ്യക്തമാക്കി. എന്തായാലും നിലപാട് വ്യക്തമാക്കിയ സഞ്ജുവിന്റെ അത്യാപൂര്‍വ ആഘോഷം കാണാം... 

Scroll to load tweet…

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗവിന് കെ എല്‍ രാഹുല്‍ (48 പന്തില്‍ 76), ദീപക് ഹൂഡ (31 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ രാജസ്ഥാന്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു. 9 മത്സരത്തില്‍ 16 പോയിന്റായി രാജസ്ഥാന്. ലഖ്നൗ ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്നു.