Asianet News MalayalamAsianet News Malayalam

സൂര്യകുമാറിന് അടികൊടുത്താണ് ശീലം! തിരിച്ചുകിട്ടിയപ്പോള്‍ നന്നായിട്ട് വേദനിച്ചു, മുഖഭാവം അത് പറയും - വീഡിയോ

സൂര്യ രണ്ട് ഓവറില്‍ 17 റണ്‍സാണ് വിട്ടുകൊടുത്തത്. എന്നാല്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചതുമില്ല. രണ്ടാം ഓവറില്‍ ആദ്യ രണ്ട് പന്തില്‍ തന്നെ തേജ നിഡമാനുരു സൂര്യക്കെതിരെ സിക്‌സുകള്‍ നേടിയിരുന്നു.

watch video suryakumar yadav bowling against netherlands in odi world cup 2023
Author
First Published Nov 12, 2023, 11:19 PM IST

ബംഗളൂരു: പലപ്പോഴും ബൗളര്‍മാര്‍ക്ക് അടികൊടുത്താണ് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിന് ശീലം. കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്ററാണ് സൂര്യ. എന്നാല്‍ ഏകദിന ലോകകപ്പില്‍ താരത്തിന് ഇന്ന് പന്തെറിയാന്‍ അവസരം ലഭിച്ചു. പാര്‍ട്ട് ടൈമറായിട്ടാണ് സൂര്യ പന്തെറിഞ്ഞത്. വിരാട് കോലി, ശുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരും നെതര്‍ലന്‍ഡ്‌സിനെതിരെ പാര്‍ട്ട് ടൈം ബൗളര്‍മാരായിരുന്നു. ഇതില്‍ വിരാട് കോലി ഒരു വിക്കറ്റ് നേടുകയും ചെയ്തു. 

സൂര്യ രണ്ട് ഓവറില്‍ 17 റണ്‍സാണ് വിട്ടുകൊടുത്തത്. എന്നാല്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചതുമില്ല. രണ്ടാം ഓവറില്‍ ആദ്യ രണ്ട് പന്തില്‍ തന്നെ തേജ നിഡമാനുരു സൂര്യക്കെതിരെ സിക്‌സുകള്‍ നേടിയിരുന്നു. അടികൊടുത്ത് മാത്രം ശീലമുള്ള സൂര്യ അടിമേടിക്കുകയും ചെയ്തു. അപ്പോള്‍ താരത്തിന്റെ ഭാവം കാണേണ്ടണ്ട് തന്നെയായിരുന്നു. ആ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം...

അതേസമയം, വിരാട് കോലിയും രോഹിത് ശര്‍മയും ഏകദിന ലോകകപ്പിലെ ആദ്യ വിക്കറ്റുകള്‍ സ്വന്തമാക്കി. തേജാ നിഡമനുരുവിന്റെ (54) വിക്കറ്റാണ് രോഹിത് നേടിയത്. നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെയാണ് കോലി മടക്കിയത്. 48-ാം ഓവറിലാണ് രോഹിത് പന്തെറിയാനെത്തിയത്. അതേ ഓവറിന്റെ അഞ്ചാം പന്തില്‍ രോഹിത് വിക്കറ്റ് നേടി. ഏഴ് റണ്‍സാണ് രോഹിത് വിട്ടുകൊടുത്തത്. രോഹിത്തിന്റെ ടോസ്ഡ് ഡെലിവറി സിക്‌സടിക്കാന്‍ ശ്രമിച്ച നിഡമാനുരുവിന് പിഴിച്ചു. ലോംഗ് ഓണില്‍ നിന്ന് ഓടിയെത്തി മുഹമ്മദ് ഷമി പന്ത് അനായാസം കയ്യിലൊതുക്കി. വീഡിയോ കാണാം...

നേരത്തെ, എഡ്വേര്‍ഡ്‌സിനെ പുറത്താക്കിയാണ് കോലി വിക്കറ്റ് നേട്ടം ആഘോഷിച്ചത്. തന്റെ രണ്ടാം ഓവരില്‍ തന്നെ കോലി വിക്കറ്റെടുക്കുകയായിരുന്നു.  കോലി തന്റെ ഓവര്‍ എറിയാനെത്തുമ്പോള്‍ എഡ്വേര്‍ഡ്‌സ് 17 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ആദ്യ പന്ത് ഡച്ച് ക്യാപ്റ്റന്‍ പ്രതിരോധിച്ചു. രണ്ടാം പന്തില്‍ വിക്കറ്റ് നഷ്ടമായി. വിക്കറ്റ് ക്രഡിറ്റ് കെ എല്‍ രാഹുലിന് കൂടി കൊടുക്കണം. ലെഗ് സൈഡില്‍ വൈഡ് പോകുമായിരുന്ന പന്തില്‍ എഡ്വേര്‍ഡ്‌സ് ബാറ്റ് വെക്കുകയായിരുന്നു. പന്ത് കയ്യിലൊതുക്കാന്‍ രാഹുല്‍ കുറച്ച് ബുദ്ധിമുട്ടി. എന്തായാലും കോലി തന്റെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചു. മത്സരം കാണാനെത്തിയ ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും ആവേശം അടക്കാനായില്ല. വീഡിയോ കാണാം...

 

Follow Us:
Download App:
  • android
  • ios