Asianet News MalayalamAsianet News Malayalam

ചൂടേറിയ വാഗ്വാദം! യൂസഫ് പത്താനെ തള്ളിമാറ്റി മിച്ചല്‍ ജോണ്‍സണ്‍; ഒടുവില്‍ സഹതാരങ്ങള്‍ ഇടപ്പെട്ടു- വീഡിയോ

മത്സരത്തില്‍ ഒന്നാകെ മിച്ചല്‍ നാല് ഓവറില്‍ 51 റണ്‍സാണ് വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. എന്തായാലും ഇന്ത്യ കാപിറ്റല്‍സിന്റേതായിരുന്നു അവസാന ചിരി. മത്സരം കാപിറ്റല്‍ നാല് വിക്കറ്റിന് സ്വന്തമാക്കി.

watch video ugly scenes between mitchell johnson and Yusuf Pathan
Author
First Published Oct 3, 2022, 5:57 PM IST

ജോദ്പൂര്‍: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ വാക്‌പോരുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ ജോണ്‍സും മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനും. ബില്‍വാര കിംഗ്‌സ്- ഇന്ത്യ കാപിറ്റല്‍ മത്സരത്തിനിടെയാണ് സംഭവം. ബില്‍വാരയുടെ താരമാണ് യൂസഫ്. മിച്ചല്‍ കാപിറ്റല്‍സിന്റെ താരമാണ്. ബില്‍വാര ബാറ്റ് ചെയ്യുമ്പോള്‍ 19-ാം ഓവറിന്റെ അവസാന പന്തിലാണ് ഇരുവര്‍ ചൂടേറിയ വാക്കുകളുമായി നേര്‍ക്കുനേര്‍ വന്നത്.

മിച്ചലിന്‍ ആ ഓവറില്‍ ആദ്യ മൂന്ന് പന്തില്‍ യൂസഫ് 6,4,6 എന്നിങ്ങനെ അടിച്ചെടുത്തിരുന്നു. എന്നാല്‍ അവസാന പന്തില്‍ മിച്ചല്‍, യൂസഫിനെ പുറത്താക്കി. താരം ഡ്രസിംഗ് റൂമിലേക്ക് തിരിച്ചുപോവുമ്പോള്‍ മിച്ചല്‍ ചിലത് പറയുന്നുണ്ടായിരുന്നു. എന്തായാലും യൂസഫിന് അതത്ര രസിച്ചില്ല. തിരിച്ചുവന്ന യൂസഫ് മുഖത്തോട് മുഖം നോക്കി പലതും തിരിച്ചുപറഞ്ഞു. ഇരുവരും അടിയോടെ വക്കോളമെത്തി. ഇതിനിടെ മിച്ചല്‍, മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറെ തള്ളുകയും ചെയ്തു. എന്നാല്‍ മറ്റുതാരങ്ങള്‍ ഇടപെട്ട് രംഗം ശാന്താക്കി. വീഡിയോ കാണാം.. 

മത്സരത്തില്‍ ഒന്നാകെ മിച്ചല്‍ നാല് ഓവറില്‍ 51 റണ്‍സാണ് വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. എന്തായാലും ഇന്ത്യ കാപിറ്റല്‍സിന്റേതായിരുന്നു അവസാന ചിരി. മത്സരം കാപിറ്റല്‍ നാല് വിക്കറ്റിന് സ്വന്തമാക്കി. ജയത്തോടെ അവര്‍ ഫൈനലിലെത്തുകയും ചെയ്തു. ഇനി എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്‌സിനെ തോല്‍പ്പിച്ചാല്‍ ബില്‍വാരയ്ക്ക് ഫൈനലില്‍ കടക്കാം. 

ഇന്ത്യന്‍ ടീമിലെടുത്ത വിവരം മുകേഷ് കുമാര്‍ അറിഞ്ഞത് ടീം ബസില്‍ വെച്ച്, പിന്നെ പറയാനുണ്ടോ ആഘോഷം

28 പന്തുകള്‍ നേരിട്ട യൂസഫ് 48 റണ്‍സാണ് നേടിയത്. 11 പന്തുകള്‍ നേരിട്ട രാജേഷ് ബിഷ്‌ണോയ് 36 റണ്‍സെടുത്തു. അവസാന മൂന്ന് ഓവറില്‍ 56 റണ്‍സാണ് അടിച്ചെടുത്തത്. നേരത്തെ, ഷെയ്ന്‍ വാട്‌സണ്‍ (39 പന്തില്‍ 65), വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (37 പന്തില്‍ 59) എന്നിവരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് കിംഗ്‌സ് നേടിയത്.

മറുപടി ബാറ്റിംഗില്‍ മൂന്ന് പന്ത് ശേഷിക്കെ കാപിറ്റല്‍സ് വിജയലക്ഷ്യം മറികടന്നു. റോസ് ടെയ്‌ലറാണ് (84) ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
 

Follow Us:
Download App:
  • android
  • ios