ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മഴമൂലം ചുരുക്കിയ മത്സരത്തിൽ, യുവതാരം വൈഭവ് സൂര്യവന്‍ഷി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.
ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് - മുംബൈ ഇന്ത്യന്‍സ് മത്സരം മഴയെ തുടര്‍ന്ന് വൈകിയാണ് തുടങ്ങിയത്. അതുകൊണ്ടുതന്നെ 11 ഓവര്‍ മത്സരമാണ് നിശ്ചയിച്ചിരിക്കുന്നത്. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ 3.2 ഓവറുകളാണ് പവര്‍ പ്ലേ. മുംബൈ നിരയില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി. ട്രന്റ് ബോള്‍ട്ടിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മികച്ച തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുത്തിട്ടുണ്ട് രാജസ്ഥാന്‍. യശസ്വി ജയ്‌സ്വാള്‍ (45), റിയാന്‍ പരാഗ് (1) എന്നിവരാണ്. ജസ്പ്രിത് ബുമ്രയും വൈഭവും നേര്‍ക്കുനേര്‍ വരുന്നു എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു മത്സരം. ഒട്ടും ഭയമില്ലാതെ കളിച്ച വൈഭവ്, ബുമ്രയ്‌ക്കെതിരെ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പായിച്ചു. ആ ഓവറില്‍ മറ്റൊരു സിക്‌സ് കൂടി വൈഭവ് നേടി. വീഡിയോ കാണാം..
14 പന്തില്‍ 39 റണ്‍സ് നേടി വൈഭവ് പുറത്താവുകയും ചെയ്തു. അഞ്ച് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ധ്രുവ് ജുറലാണ് (2) പുറത്തായ മറ്റൊരു താരം.
ടോസ് കിട്ടിയിരുന്നെങ്കില്‍ ബൗളിംഗ് തന്നെ എടുക്കുമായിരുന്നുവെന്ന് രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗും വ്യക്തമാക്കി. മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് മുംബൈ ഗുവാഹത്തിയില്‍ എത്തുന്നത്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവായിരുന്നു ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈയെ നയിച്ചത്. ഹാര്‍ദിക് കൂടി മടങ്ങിയെത്തിയതോടെ ബാറ്റിംഗിലും ബൗളിംഗിലും കൃത്യമായ ബാലന്‍സ് കണ്ടെത്താമെന്നും വിജയവഴിയില്‍ തിരിച്ചെത്താമെന്നുമാണ് മുംബൈ ഇന്ത്യന്‍സിന്‍രെ പ്രതീക്ഷ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ഗസന്‍ഫര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
രാജസ്ഥാന്‍ റോയല്‍സ്: വൈഭവ് സൂര്യവന്‍ഷി, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാ്പറ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.

